മെല്‍ബണില്‍ വ്യാപരകേന്ദ്രത്തിന് മുകളില്‍ വിമാനം തകര്‍ന്ന് വീണ് അഞ്ച് മരണം

 

 


മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വ്യാപാര കേന്ദ്രത്തിന് മുകളിലേക്ക് ചെറുവിമാനം തകര്‍ന്ന് വീണ് അഞ്ചു പേര്‍ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്കാണ് അപകടം നടന്നത്.

മെല്‍ബണിലെ എസന്‍ഡണ്‍ വിമാനത്താവളത്തില്‍ നിന്ന് കിങ് ഐലന്‍ഡിലേക്ക് പോവുകയായിരുന്നു ചാര്‍ട്ടര്‍ വിമാനം. യന്ത്രത്തകരാറാണ് അപകട കാരണമെന്ന് വിക്ടോറിയ പോലീസ് അറിയിച്ചു.അപകട സമയത്ത് വ്യാപാര കേന്ദ്രം തുറന്നിരുന്നില്ല. ജോലിക്കാര്‍ മാത്രമാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. ജോലിക്കാര്‍ക്കും പരിക്കില്ല.

You must be logged in to post a comment Login