LATESTNATIONALTOP STORY

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; മണിക്കൂറുകൾ നീണ്ട വെടിവെപ്പ്, ബിഎസ്എഫ് ജവാന് പരിക്ക്

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മുവിലെ അർണിയ, ആർ എസ് പുര സെക്ടറിലെ രാജ്യാന്തര അതിർത്തിൽ വിവിധ ഇന്ത്യൻ പോസ്റ്റുകളെ ലക്ഷ്യം വെച്ച് പാകിസ്ഥൻ സൈന്യം വെടിയുതിർത്തു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പാക് സൈന്യം വെടിവെപ്പ് ആരംഭിച്ചത്. മണിക്കൂറുകളോളം നീണ്ടു നിന്ന വെടിവെപ്പിൽ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു.

ഗ്രാമങ്ങൾക്ക് നേരെയും വെടിവെപ്പ് ഉണ്ടായെന്നാണ് സൂചന. പാക് റേഞ്ചേഴ്‌സ് ഷെല്ലുകൾ ഉപയോഗിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ പ്രദേശത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. അതേസമയം പാക് പ്രകോപനത്തിന് ശക്തനായ തിരിച്ചടി നൽകിയതായി ബിഎസ്എഫ് അറിയിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ഒക്ടോബർ 17ന് അർണിയ സെക്ടറിലുണ്ടായ വെടിവെപ്പിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റിരുന്നു.

Related Articles

Back to top button