1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: കോവിഡ്-19 സാമ്പത്തിക പാക്കേജിന്റെ ഭാഗമായി കേന്ദ്ര
ധനമന്ത്രി നിര്‍മ്മല സീതാരാമാന്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ആരോഗ്യ മേഖല
ജീവനക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ പ്രഖ്യാപിച്ചു. ശുചീകരണ തൊഴിലാളി,
ആശാ വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍
തുടങ്ങിയവര്‍ക്കാണ് 50 ലക്ഷം രൂപയുടെ വീതം ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുക.
ഇത് 20 ലക്ഷം ജീവനക്കാര്‍ക്ക് ലഭിക്കും.

പാവപ്പെട്ട കുടുംബങ്ങളില്‍ ഓരോ അംഗത്തിനും അടുത്ത മൂന്ന് മാസത്തേക്ക്
അഞ്ച് കിലോ അരിയോ ഗോതമ്പോ ലഭിക്കും. കൂടാതെ ഒരു കിലോ ധാന്യവും ഓരോ
കുടുംബത്തിനും ലഭിക്കും.

സര്‍ക്കാര്‍ മറ്റു മേഖലകളിലെ പ്രശ്‌നങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും കര്‍ഷകര്‍ക്ക് 2,000
രൂപ ലഭിക്കും. 8.69 കോടി കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

You must be logged in to post a comment Login