1.76 ലക്ഷം കോടി നീക്കിയിരുപ്പ് കേന്ദ്ര സർക്കാരിന് നൽകും

 

ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി റിസര്‍വ് ബാങ്ക് കരുതൽ ധനത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കും. കേന്ദ്രസര്‍ക്കാരിന്‍റെ പിടിവാശിയ്ക്ക് മുന്നിൽ ഏറെ പിടിച്ചു നിന്നെങ്കിലും വൻ തുക കേന്ദ്രസര്‍ക്കാരിന് കൈമാറണമെന്ന ബിമൻ ജലാൻ സമിതിയുടെ ശുപാര്‍ശ ആര്‍ബിഐ ഒടുവിൽ അംഗീകരിക്കുകയായിരുന്നു. റിസര്‍വ് ബാങ്കിന്‍റെ സ്വയംഭരണത്തിന് കത്തി വെക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നാണ് സാമ്പത്തിക രംഗത്തെ വിലയിരുത്തൽ.

കരുതൽ ധനശേഖരത്തിൽ നിന്ന് വൻ തുക കേന്ദ്രസര്‍ക്കാരിന് കൈമാറണമെന്ന നിര്‍ദ്ദേശത്തിന്‍റെ പേരിലുള്ള തര്‍ക്കത്തിലാണ് ആര്‍ ബി ഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ഊര്‍ജിത് പട്ടേലിലും ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് വിരൽ ആചാര്യയ്ക്കും പുറത്തു പോകേണ്ടി വന്നത്. പൊതു തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ആര്‍ബിഐയുടെ നീക്കിയിരുപ്പ് തുകയിൽ നിന്ന് 1.76 ലക്ഷം കോടി പിടിച്ചെടുക്കാൻ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങിയിരുന്നുവെങ്കിലും സര്‍ക്കാര്‍ നീക്കം ഏറെ വിവാദമായിരുന്നു. സര്‍ക്കാര്‍ ആര്‍ബിഐയുടെ സ്വതന്ത്രമായുള്ള പ്രവര്‍ത്തനത്തിൽ കൈകടത്തുകയാണെന്ന് തുറന്നടിച്ച് വിരൽ ആചാര്യ രംഗത്തെത്തിയതോടെ സര്‍ക്കാര്‍

സർക്കാർ ആർ.ബി.ഐ.യുടെ പ്രവർത്തനങ്ങളിൽ കൈകടത്തുകയാണെന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അത്‌ സാമ്പത്തികരംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി വിരൽ ആചാര്യ പരസ്യമായി രംഗത്തെത്തി. ഇതോടെ സർക്കാർ പിന്മാറുകയായിരുന്നു. എന്നാൽ ഊര്‍ജിത് പട്ടേലിന്‍റെ രാജിയോടെ പ്രധാന മന്ത്രി മോദിയുമായി അടുത്തു നിൽക്കുന്ന വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറാക്കുകയായിരുന്നു.

ആര്‍ ബി ഐയുട കരുതൽ ധനം സ്വന്തമാക്കുക എന്ന കടുത്ത ആവശ്യം എളുപ്പമല്ലെന്ന് കണ്ടായിരുന്നു ആര്‍ബിഐ മുൻ ഗവര്‍ണറും മുൻ രാജ്യസഭാംഗവുമായ ബിമൽ ജലാലിനെ അധ്യക്ഷനാക്കി കേന്ദ്രസര്‍ക്കാര്‍ കരുതൽ ധനത്തിന്‍റെ കാര്യത്തിൽ നിര്‍ദ്ദേശം വെച്ചത്.

കാലാകാലങ്ങളായി ആര്‍ബിഐ എല്ലാ വര്‍ഷവും സര്‍ക്കാരിന് നല്‍കുന്ന ലാഭവിഹിതത്തിന് പുറമെയാണ് 1.76 ലക്ഷം കോടി രൂപയുടെ നീക്കിയിരുപ്പ് തുക. എന്നാൽ നോട്ടു നിരോധനത്തെ തുടര്‍ന്ന് കൂടുതൽ പുതിയ നോട്ടുകള്‍ അച്ചടിക്കേണ്ടി വന്നതോടെ 2016-17, 2017-18 സാമ്പത്തികവര്‍ഷങ്ങളിൽ ലാഭവിഹിതം കുറഞ്ഞിരുന്നു. സര്‍ക്കാര്‍ സെക്യൂരിറ്റി ഇടപാടുകളിലൂടെ കിട്ടുന്ന ലാഭം, വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ ലഭിക്കുമ്പോള്‍കിട്ടുന്ന പലിശ, കടപ്പത്രങ്ങളിലൂടെയുള്ള വരുമാനം തുടങ്ങിയവയിലടെയാണ് ആര്‍ബിഐ വരുമാനം നേടുന്നത്. ജീവനക്കാരുടെ ചെലവും തേയ്മാനവുമാണ് ചെലവുകള്‍. ഇതു കഴിഞ്ഞ് വരുന്ന തുകയാണ് ആര്‍ബിഐയുടെ നീക്കിയിരുപ്പ് തുകയായി മാറുന്നത്. രാജ്യം അപകടകരമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമ്പോള്‍ മാത്രം ഉപയോഗിക്കാനുള്ളതാണ് ആര്‍ബിഐയുടെ കരുതൽ ധനം

You must be logged in to post a comment Login