100 ദിവസത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഓരോ കുടുംബത്തിനും മുഖ്യമന്ത്രി കത്തെഴുതുന്നു

pinarayi-vijayan0
തിരുവനന്തപുരം: ഭരണത്തിലേറി 100 ദിവസം പൂര്‍ത്തിയാകുമ്പോള്‍ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ നേരിട്ടെത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുസര്‍ക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് വിവരിച്ച് മുഖ്യമന്ത്രി ഓരോ കുടുംബത്തിനും കത്തെഴുതും. തപാല്‍വകുപ്പുമായി ചേര്‍ന്നാണ് കത്ത് വീടുകളില്‍ എത്തിക്കുക.

കത്തുകള്‍ എത്തിക്കുന്നതിന് തപാല്‍വകുപ്പ് നിശ്ചിത ഫീസ് ഈടാക്കും. തപാല്‍ വകുപ്പിന്റെ സഹകരണം ഉറപ്പാക്കുന്നതിനും അഭിപ്രായം അറിയുന്നതിനും ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ചനടത്തി.

സെപ്റ്റംബര്‍ ഒന്നിനാണ് ഇടതുസര്‍ക്കാര്‍ അധികാരമേറ്റിട്ട് നൂറു ദിവസം തികയുന്നത്. ഈ അവസരത്തിലാണ് നൂറുദിവസത്തെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി ഓരോ കുടുംബങ്ങള്‍ക്കും കത്തെഴുതാന്‍ മുഖ്യമന്ത്രിയുടെ തീരുമാനം. ഭരണസുതാര്യത ഉയര്‍ത്തിക്കാട്ടുകയാണ് കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

You must be logged in to post a comment Login