100 സി.സി.യിൽ കുറവുള്ള ഇരുചക്രവാഹനങ്ങളിൽ ഇനി പിൻസീറ്റുയാത്ര അനുവദിക്കില്ല

കർണാടകത്തിൽ 100 സി.സി.യിൽ കുറവുള്ള ഇരുചക്രവാഹനങ്ങളിൽ ഇനി പിൻസീറ്റുയാത്ര അനുവദിക്കില്ല. ഇതിനായി കർണാടക മോട്ടോർവാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ.

സ്ത്രീകൾ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങളിൽ 25 ശതമാനവും 100 സി.സി.യിൽ കുറവാണ്. ഇതു കണക്കിലെടുത്ത് വിലക്കുപരിധി 50 സി.സി.യിലേക്ക് കുറയ്ക്കുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്.

100 സി.സി.യിൽ താഴെയുള്ള ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റുയാത്ര പാടില്ലെന്ന് അടുത്തിടെ കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

You must be logged in to post a comment Login