1000 പേര്‍ക്ക് വീടൊരുക്കി ദിലീപിന്റെ ‘സുരക്ഷിത ഭവനം’സഹായം

dileep

പുതുവര്‍ഷത്തില്‍ കിടപ്പാടമില്ലാത്തവര്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള പദ്ധതിയുടെ പ്രഖ്യാപനം നടത്തി നടന്‍ ദിലീപ്. തന്റെ ഫെസ്ബുക്ക് പേജിലൂടെ പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന ദിലീപ് സുരക്ഷിത ഭവനം എന്ന പദ്ധതിയുടെ പ്രഖ്യാപനമാണ് നടത്തിയത്. നിരാലംബരും നിരാശ്രയരുമായ കിടപ്പാടമില്ലാത്തവര്‍ക്ക് 1000 വീടുകള്‍ പണിതുനല്‍കുകയാണ് സുരക്ഷിത ഭവനം പദ്ധതിയിലൂടെ ചെയ്യുക.

എന്നാല്‍ ആയിരം എന്നത് വെറും അക്കങ്ങളല്ല അത് ഒരു തുടക്കമാണ് അതിലും ഏറെ നമുക്ക് എന്തു ചെയ്യാന്‍ കഴിയുന്നുവോ അതാണു ലക്ഷ്യമെന്നും ദിലീപ് പോസ്റ്റില്‍ ചേര്‍ക്കുന്നു. ജീവിതത്തില്‍ തുണയറ്റവര്‍ക്ക്, അനാഥരായവര്‍ക്ക്, അടച്ചുറപ്പുള്ളവീട് സ്വപ്നം മാത്രമായവര്‍ക്ക് നമ്മളാല്‍ കഴിയുന്നത് ചെയ്യാന്‍, അത് ഒരു ചാക്ക് സിമന്റാവാം, കല്ലാവാം,മണലാവാം, മരമാകാം നമ്മളാല്‍ കഴിയുന്നത് നല്‍കി സഹായിക്കാം അതിനായ് ഒത്തുചേരാം, ഒന്നിച്ചൊന്നായ് മുന്നേറാമെന്നും ദിലീപ് പറയുന്നു.

ജിപി ചാരിറ്റബിള്‍ ട്രസ്റ്റിനൊപ്പം കേരളാ ആക്ഷന്‍ ഫോഴ്‌സും കൈകോര്‍ക്കുന്ന ഈ പദ്ധതിയുടെ ഭാഗമാകാനുള്ള അവസരം എല്ലാവരും വിനിയോഗിക്കണമെന്നും ദിലീപ് പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

You must be logged in to post a comment Login