13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു

zika-virusന്യൂഡല്‍ഹി: സിംഗപ്പൂരിലുള്ള 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. നിര്‍മാണ മേഖലയില്‍ ജോലിചെയ്യുന്നവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

13 പേര്‍ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് വിദേശകാര്യ വക്താവ് സ്വരൂപ് സിംഗ് വ്യക്തമാക്കി. സിംഗപ്പൂരിലെ നിര്‍മാണ മേഖലയിലാണ് സിക വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചത്. ഇവിടെ 36 ഓളം പേര്‍ക്ക് വൈറസ് പിടിപെട്ടതായാണ് വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് സിംഗപ്പൂര്‍ അധികൃതര്‍ ഇതുസംബന്ധിച്ച സ്ഥിരീകരണം നടത്തിയത്.

ഇതുവരെ 56 നിര്‍മാണ തൊഴിലാളികളിലാണ് സിക വൈറസ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 36 ഓളം പേര്‍ വിദേശ തൊഴിലാളികളാണ്. ഇവരുടെ തൊഴില്‍ സ്ഥലത്ത് 450 ഓളം തൊഴിലാളികളാണ് ജോലിനോക്കുന്നത്.

അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാര്‍ നിര്‍മാമ മേഖലയില്‍ ഉള്ളവരാണോ എന്നതില്‍ ഉറപ്പില്ലെന്ന് സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി.

You must be logged in to post a comment Login