ട്രൂകോളറുമായി ടിഐഎൽ കൈകോര്‍ത്തു

ന്യൂഡൽഹി: ഉപഭോക്താക്കളുടെ സുരക്ഷ മുൻനിര്‍ത്തി ടൈംസ് ഇന്‍റര്‍നെറ്റ് ലിമിറ്റഡ് പുതിയ തട്ടകത്തിലേക്ക്. സ്വീഡൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശയവിനിമയ മൊബൈൽ ഐഡന്‍റിറ്റി തട്ടകമായ ട്രൂകോളറുമായി ടിഐഎൽ കൈകോര്‍ത്തു. ടിഐഎല്ലിന്‍റെ എല്ലാ ഉപഭോക്താക്കളുടെയും സൈൻ അപ്പ് പ്രവര്‍ത്തനങ്ങളും മൊബൈൽ വേരിഫിക്കേഷനുകളും സുഗമമാക്കാൻ വേണ്ടിയാണ് ഈ നടപടി.

ടിഐഎല്ലിന്‍റെ സിംഗിൾ സൈൻ ഓണ്‍ എന്ന സംരംഭമാണ് ട്രൂകോളറുമായി കൈകോര്‍ത്തിരിക്കുന്നത്. ഇനി മുതൽ ടിഐഎല്ലിന്‍റെ മുപ്പത്തിയേഴിലധികമുള്ള വെബ്, മൊബൈൽ പ്രോപ്പേര്‍ട്ടികളിൽ സമാനതകളില്ലാത്തതും ഒരേ വിധത്തിലുമുള്ളതുമായ സൈൻ അപ്പ്-ലോഗിൻ പ്രദാനം ചെയ്യാനാകും. ഇതിലൂടെ ഉപഭോക്താക്കൾക്ക് സുഖകരവും അനായാസവുമായ സേവനം പ്രദാനം ചെയ്യാനും സാധിക്കും.

ടിഐഎല്ലിന്‍റെ എല്ലാ പ്രോപ്പേര്‍ട്ടികളും ഉപഭോക്താക്കൾക്ക് അനായാസമായി ഉപയോഗിക്കണം എന്ന വസ്തുത മനസിലാക്കിയതിനാലാണ് ട്രൂകോളറുമായി കൈകോര്‍ത്തിരിക്കുന്നതെന്ന് ടൈംസ് ഇന്‍റര്‍നെറ്റ് സിഇഒ ഗൗതം സിൻഹ വ്യക്തമാക്കി. നമ്മുടെ രാജ്യത്ത് ഇന്ന് മൊബൈൽ നമ്പര്‍ ഒരു അടിസ്ഥാന തിരിച്ചറിയൽ രേഖയായി മാറുകയാണെന്നും ടിഐഎല്ലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ കഴിയുന്നതിൽ ആവേശമുണ്ടെന്നും ട്രൂകോളറിന്‍റെ ഗ്ലോബൽ ഡെവലപ്പര്‍ ആൻഡ് സ്റ്റാര്‍ട്ടപ്പ് റിലേഷൻസ് ഡയറക്ടര്‍ പ്രിയം ബോസ് പറഞ്ഞു.

You must be logged in to post a comment Login