140 കിലോ ഭാരമുള്ള യുവതിയുടെ പ്രസവത്തിനായി ഒത്തുകൂടിയത് 16 മെഡിക്കല്‍ ജീവനക്കാര്‍; ഒടുവില്‍ യുവതിക്ക് സുഖപ്രസവം

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ പീപ്പിള്‍സ് ആശുപത്രിയില്‍ ഒരു പ്രസവം നടന്നു. ഈ പ്രസവത്തിന് എന്താണിത്ര പ്രത്യേകത എന്നല്ലേ? ഈ പ്രസവം എടുക്കാന്‍ ആ ആശുപത്രിയിലെ 16 മെഡിക്കല്‍ ജീവനക്കാരാണ് ഒത്തുകൂടിയത്. 140 കിലോ തൂക്കമുള്ള യുവതിയുടെ പ്രസവമാണ് ആശുപത്രിയില്‍ നടന്നത്. ഇത്രയും ഭാരമുള്ള സ്ത്രീയുടെ പ്രസവം എങ്ങനെ നടത്തുമെന്ന ആശങ്കയിലായിരുന്നു ആശുപത്രി അധികൃതര്‍.

Sixteen doctors and nurses were called in to help a 22-stone Chinese woman give birth to her baby girl

യുവതിക്ക് അനസ്‌തേഷ്യ കൊടുക്കുന്ന കാര്യത്തിലും ആശയക്കുഴപ്പത്തിലായിരുന്നു ഡോക്ടര്‍മാര്‍. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 16 മെഡിക്കല്‍ ജീവനക്കാരെ യുവതിയുടെ പ്രസവത്തിനായി ഏര്‍പ്പെടുത്തിയത്.

The medics were needed to help stabilise the mum. who was preparing to give birth to her second child at a hospital in central China

ഒബ്‌സ്റ്റട്രിഷന്‍, അനസ്‌തേഷ്യസ്റ്റ്, പീഡിയാട്രീഷ്യന്‍, നഴ്‌സുമാര്‍ എന്നിവരാണ് രണ്ട് മണിക്കൂര്‍ യുവതിയുടെ പ്രസവശുശ്രൂഷകള്‍ക്കായി നിന്നത്. എല്ലാവരുടെയും നീണ്ട പരിശ്രമത്തിനും പരിചരണങ്ങള്‍ക്കുമൊടുവില്‍ യുവതിക്ക് സുഖപ്രസവം നടന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

The woman's baby girl was delivered by C-section, after experts managed to get her mum ready for surgery

പ്രസവത്തിന്റെ ചിത്രങ്ങളെല്ലാം ഇതിനോടകം ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.

Her baby was delivered after two hours, but its gender or health condition were not specified

You must be logged in to post a comment Login