14,490 രൂപയുടെ ടര്‍ബോ മിനി

ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സിന്റെ ചെറുവേര്‍ഷന്‍ സ്മാര്‍ട്ട് ഫോണ്‍  കാന്‍വാസ് ടര്‍ബോ മിനി  14,490 രൂപയ്ക്ക് വിപണിയിലെത്തി. കമ്പനിയുടെ കാന്‍വാസ് ടര്‍ബോ എന്ന സൂപ്പര്‍ഹിറ്റ് ഫോണിന്റെ ചെറിയ പതിപ്പാണ് കാന്‍വാസ് ടര്‍ബോ മിനി. ടര്‍ബോ അഞ്ചിഞ്ച് സ്ക്രീനാണെങ്കില്‍ ടര്‍ബോ മിനി 4.7 ഇഞ്ച് സ്ക്രീനാണെന്ന് മാത്രം. ഇതുപോലെ ഫോണിന്റെ പല സവിശേഷതകളും അല്പം കുറച്ചാണ് ടര്‍ബോ മിനി അവതരിപ്പിച്ചിരിക്കുന്നത്.

720 *1280 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 4.7 ഇഞ്ച് എച്ച്.ഡി. ഐ.പി.എസ്. ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഫോട്ടോ പ്രേമികളെ തൃപ്തിപ്പെടുത്തുംവിധം എല്‍.ഇ.ഡി. ഫ് ളാഷോടു കൂടിയ എട്ട് മെഗാപിക്‌സല്‍ ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെഷനിലോടുന്ന ഡ്യുവല്‍ സിം മോഡലാണിത്. 1.3 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, നാല് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി എന്നിവയാണിതിലെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍.  കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ, മൈക്രോയു.എസ്.ബി., ബ്ലൂടൂത്ത് സംവിധാനങ്ങളുണ്ട് ടര്‍ബോ മിനിയില്‍ . കറുപ്പ്, നീല, വെളുപ്പ് നിറങ്ങളിലാണ് ടര്‍ബോ മിനി പുറത്തിറങ്ങുക.

കമ്പനി വെബ്‌സൈറ്റില്‍ ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ടര്‍ബോ മിനി എന്ന് വില്പനയ്‌ക്കെത്തുമെന്ന കാര്യം മൈക്രോമാക്‌സ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഫ് ളിപ്കാര്‍ട്ട് തുടങ്ങിയ ഇടെയ്‌ലിങ് സൈറ്റുകള്‍ ഫോണിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

You must be logged in to post a comment Login