മലാലക്ക് നേരെ താലിബാന്‍ ആക്രമണം നടന്നിട്ട് ഒരു വര്‍ഷം

പാക്കിസ്താനില്‍ സ്വാത്ത് ജില്ലയില്‍പെട്ട മിങ്കോരയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് മലാല യൂസഫ്‌സായ്. പെണ്‍കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിക്ഷേധത്തിന്റേയും അതുമായി ബന്ധപ്പെട്ട സാമൂഹ്യ സക്രിയതയുടേയും പേരിലാണ് മലാല അറിയപ്പെടുന്നത്ധ1പ. സ്വാത്ത് താഴ്വരയില്‍ താലിബാന്‍ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലെ ജീവിതത്തെ സംബന്ധിച്ച് 2009ല്‍ പതിനൊന്നു വയസ്സുള്ളപ്പോള്‍ ബി.ബി.സിക്കു വേണ്ടി എഴുതാന്‍ തുടങ്ങിയ ബ്ലോഗാണ് അവളെ ആദ്യം ശ്രദ്ധയില്‍ കൊണ്ടുവന്നത്.

പിന്നീട് പല പുരസ്‌കാരങ്ങള്‍ക്കും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മലാല പാക്കിസ്ഥാന്റെ ആദ്യത്തെ ദേശീയസമാധാന പുരസ്‌കാരം നേടി. മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബര്‍ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു.2015ഓടെ ലോകത്തെ എല്ലാ പെണ്‍കുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുള്ള ഐക്യരാഷ്ട്ര പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം ഇതാണ്: ‘ഞാനും മലാല’. ഈ ജനപ്രീതി തന്നെയാണ് താലിബാന്‍ തീവ്രവാദികളുടെ കണ്ണിലെ കരടായി മലാലയെ മാറ്റുന്നതും. നിരവധി തവണ ഭീഷണിയുമായി താലിബാന്‍ രംഗതെത്തി. 2012 ഒക്ടോബര്‍ 9നു നടന്ന ഒരു വധശ്രമത്തില്‍ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റു.  സ്‌കൂള്‍ കഴിഞ്ഞ് സ്‌കൂള്‍ ബസ്സില്‍ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ മലാലയുടെ സ്ഥിതി ക്രമേണ ഭേദപ്പെട്ടു.

പാക്കിസ്താനിലെ സ്വാത് മേഖലയിലെ പെട്ട മിങ്കോരയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു മലാല. താലിബാന്‍ നിയന്ത്രണത്തിലുള്ള സ്വാത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിഷേധത്തിനെതിരെ മലാല അക്ഷരങ്ങളിലൂടെ പ്രതിഷധിച്ചു. ബി.ബി.സി.യുടെ ബ്ലോഗിലൂടെ പുറത്തുവന്ന ചെറു കുറിപ്പുകളിലൂടെയാണ് മലാല ശ്രദ്ധിക്കപ്പെടുന്നത്. മേഖലയിലെ താലിബാന്റെ നിലപാടുകളും കുട്ടികളും സാധാരണക്കാരും നേരിടുന്ന വിലക്കുകളും മലാല പുറം ലോകത്തെ അറിയിച്ചു. ‘ഒരു പാക്കിസ്ഥാനി പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകള്‍ ‘ എന്ന പേരിലെഴുതിയ ബ്‌ളോഗ് ഏറെ ജനപ്രീതി നേടിയിരുന്നു.

മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബര്‍ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു. 2015ഓടെ ലോകത്തെ എല്ലാ പെണ്‍കുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുള്ള ഐക്യരാഷ്ട്ര പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം തന്നെ ‘ഞാനും മലാല’ എന്നാണ്. താലിബാന്‍ തീവ്രവാദികളില്‍ നിന്ന് വെടിയേറ്റതിന്റെ വാര്‍ഷികദിനത്തില്‍ മലാല ആത്മകഥ പുസ്തകരൂപത്തില്‍ പുറത്തിറക്കി. ‘ഞാന്‍ മാലാല’ എന്നാണ് പുസ്തകത്തിന്റെ പേര്. തീവ്രവാദത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി മാറാന്‍ ഈ ഒരു വര്‍ഷത്തിനുള്ളില്‍ മലാലക്ക് കഴിഞ്ഞു. നാളെ പ്രഖ്യാപിക്കുന്ന സമാധാന നോബേല്‍ നേടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ മലാല മുന്‍ നിരയിലാണ്.

You must be logged in to post a comment Login