15 ലക്ഷം പിന്നിട്ട് വാഗണ്‍ ആര്‍ വില്‍പ്പന

മുംബൈ: വാഗണ്‍ ആര്‍ രൂപകല്‍പ്പനയില്‍ ‘ടോള്‍ ബോയ് ആയ ‘വാഗന്‍ ആറിന്റെ ആഭ്യന്തര വിപണിയിലെ മൊത്തം വില്‍പ്പന 15 ലക്ഷം യൂണിറ്റ് പിന്നിട്ടെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. രണ്ടായിരത്തില്‍ അരങ്ങേറിയ ‘വാഗന്‍ ആറിന്റെ സ്ഥാനം ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന അഞ്ചു കാറുകള്‍ക്കൊപ്പമാണ്.സ്ഥലസൗകര്യം, യാത്രാസുഖം, സംവിധാനങ്ങള്‍ എന്നിവയൊക്കെ ചേര്‍ന്നാണു ‘വാഗന്‍ ആറിനെ സ്മാര്‍ട് ഉപയോക്താക്കളുടെ ഇഷ്ടവാഹനമാക്കിയതെന്നു മാരുതി സുസുക്കി വൈസ് പ്രസിഡന്റ്(മാര്‍ക്കറ്റിങ്) മനോഹര്‍ ഭട്ട് അവകാശപ്പെട്ടു. ഒന്നര പതിറ്റാണ്ടോളം ഇന്ത്യക്കാരുടെ ഇഷ്ട കാര്‍ ബ്രാന്‍ഡായി തുടരാനും ‘വാഗന്‍ ആറിനു സാധിച്ചു.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,56,300 ‘വാഗന്‍ ആര്‍ ആണു മാരുതി സുസുക്കി വിറ്റത്. ഇക്കൊല്ലം ഇതുവരെയുള്ള വില്‍പ്പന 93,000 യൂണിറ്റ് പിന്നിട്ടു.ഉപയോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായി കാറില്‍ നിരന്തരം നടപ്പാക്കിയ പരിഷ്കാരങ്ങളും വിജയകരമായ വിപണന തന്ത്രങ്ങളുമെല്ലാം ‘വാഗന്‍ ആറിന്റെ കുതിപ്പിനു കരുത്തായെന്നു മാരുതി സുസുക്കി കരുതുന്നു. കാറിന്റെ ‘സ്മാര്‍ട് പ്രതിച്ഛായ മുതലെടുക്കാനായതും ‘വാഗന്‍ ആര്‍ ഇന്ത്യക്കാരുടെ ഇഷ്ടവാഹനമായി തുടരാന്‍ വഴിയൊരുക്കിയെന്നു നിര്‍മാതാക്കള്‍ വിലയിരുത്തുന്നു.. വിപണിയുടെ താല്‍പര്യം നിലനിര്‍ത്താന്‍ 2013 – 14ല്‍ മാരുതി സുസുക്കി ‘വാഗന്‍ ആര്‍ സ്റ്റിങ്‌റേയും പുറത്തിറക്കിയിരുന്നു. വാഹന നിര്‍മാതാക്കളുടെ സൊസൈറ്റിയായ ‘സയാമിന്റെ കണക്കനുസരിച്ച് 14,310 യൂണിറ്റുമായി കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു ‘വാഗന്‍ ആര്‍.ഈ വര്‍ഷം ആദ്യമാണു കോംപാക്ട് വിഭാഗത്തില്‍പെട്ട ‘ഓള്‍ട്ടോ വില്‍പ്പന 25 ലക്ഷം യൂണിറ്റ് പിന്നിട്ടത്. ഇതിനു മുമ്പ് മാരുതിയുടെ ആദ്യ മോഡലായ ‘മാരുതി 800 മാത്രമാണ് വില്‍പ്പനയില്‍ കാല്‍ കോടി യൂണിറ്റോളമെത്തിയത്.

You must be logged in to post a comment Login