1500 മീറ്ററില്‍ ജിൻസണിന് സ്വര്‍ണ്ണം; ചിത്രയ്ക്ക് വെങ്കലം

 

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസ് പുരുഷന്മാരുടെ 1500 മീറ്ററില്‍ മലയാളിതാരം ജിൻസൺ ജോൺസൺ സ്വര്‍ണ്ണവും വനിതകളുടെ 1500 മീറ്ററില്‍ മലയാളി താരം പി യു

ചിത്ര

വെങ്കലവും നേടി. എണ്ണൂറ് മീറ്ററില്‍ കൈവിട്ട സ്വര്‍ണം 3:44.72 സമയംകൊണ്ട് ഓടിയെത്തിയാണ് ജിന്‍സണ്‍ തിരിച്ചുപിടിച്ചത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 12 ആയി.

നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി നേടിയിരുന്നു. 4:12.56 സമയം കൊണ്ടാണ് ചിത്ര ഫിനിഷ് ചെയ്തത്. വനിതകളുടെ മത്സരത്തില്‍ സ്വര്‍ണ്ണവും വെള്ളിയും ബഹറൈൻ താരങ്ങള്‍ക്കാണ്.

You must be logged in to post a comment Login