റമ്പൂട്ടാന്‍ പഴങ്ങള്‍

ഈ അടുത്ത കാലത്തായി കേരളത്തില്‍ പ്രചുര പ്രചാരം നേടിയ റമ്പൂട്ടാന്‍ പഴങ്ങള്‍ സ്വാദിലും മുമ്പന്‍ തന്നെ. റമ്പൂട്ടാന്റെ ജന്മദേശം മലേഷ്യ ആണെങ്കിലും കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളര്ന്നു കായ്ക്കുന്ന മരമാണ് റമ്പൂട്ടാന്‍.റമ്പൂട്ടാനില്‍ ആണ് മരങ്ങളും പെണ് മരങ്ങളും ഉള്ളതിനാല്‍ ഒട്ടു തൈകള്‍ വേണം നടാന്‍. കുരു ഇട്ടു മുളപ്പിച്ച ഒരു വര്ഷം പ്രായമായ തൈകളില്‍ നനായി കായ്ഫലം തരുന്ന മരത്തിന്റെ കമ്പുകള്‍ വശം ചേര്ത്ത് ഒട്ടിച്ചു നടീല്‍ വസ്തുക്കള്‍ തയ്യാറാക്കാം.Rambutan Fruit (6)

ജൈവാംശം കൂടുതലുള്ളതും നീര്‍വാര്ച്ചയുള്ളതുമായ സ്ഥലങ്ങളില്‍ അര മീറ്റര്‍ ആഴമുള്ളതും, അരമീറ്റര്‍ സമചതുരവുമായ കുഴികളില്‍ മേല്‍മണ്ണ്, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ നിറച്ച് തൈകള്‍ നടാം. ജൂലൈ ഓഗസ്റ്റ് മാസങ്ങളാണ് തൈകള്‍ നടാന്‍ അനുയോജ്യം. നട്ടു ആദ്യ മൂന്നു വര്ഷ്ങ്ങളില്‍ തണല്‍ നല്കണം. അതിനു ശേഷം നല്ല സൂര്യപ്രകാശം ലഭിക്കേണ്ടുന്ന കൃഷിയാണ് ഇത്. റമ്പൂട്ടാന് നല്ല രീതിയിലുള്ള വളപ്രയോഗവും, ജലസേചനവും ആവശ്യമാണ്. ചാണകപ്പൊടി, ജൈവ വളങ്ങള്‍, എല്ലുപൊടി എന്നിവയും തുടര്‍ വര്ഷങ്ങളിലും നല്‌കേണ്ടതുണ്ട്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ പുഷ്പിക്കുകയും ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ വിളവെടുക്കാന്‍ സാധിക്കുകയും ചെയ്യും. നന്നായി വില കിട്ടുന്ന പഴവര്ഗ്ഗ്ങ്ങളില്‍ ഒന്നാണ് റമ്പൂട്ടാന്‍. ഇത് അലങ്കാരവൃക്ഷമായും വളര്ത്താന്‍ സാധിക്കും.റമ്പൂട്ടാന്‍ പഴത്തിന്റെ കുരുവില്‍ നിന്ന് വേര്തി്രിക്കുന്ന കൊഴുപ്പ് സോപ്പ്, മെഴുകുതിരി എന്നിവയുടെ നിര്മ്മാണത്തിന് ഉപയോഗിക്കുന്നു.

You must be logged in to post a comment Login