നിങ്ങള്‍ നന്‍മയുള്ള മനുഷ്യനാണ്, ആ നന്‍മ നിലനിര്‍ത്താന്‍ എന്നും കഴിയട്ടെ എന്ന് കുമ്മനത്തോട് സൂസെപാക്യം

തിരുവനന്തപുരം: വിശ്വസിക്കുന്ന ആശയങ്ങളില്‍ എന്നും ഉറച്ച് നില്‍ക്കുന്ന ആളാണ് കുമ്മനമെന്നും പരസ്പര ബഹുമാനം നിലനിര്‍ത്താന്‍ എന്നും കഴിയട്ടെ എന്നും കുമ്മനവുമായുള്ള കൂടിക്കാഴ്ചയില്‍ സൂസെപാക്യം പറഞ്ഞു. നിങ്ങള്‍ നന്‍മയുള്ള മനുഷ്യനാണ്, ആ നന്‍മ നിലനിര്‍ത്താന്‍ എന്നും കഴിയട്ടെ എന്ന് കുമ്മനം രാജശേഖരനോട് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം പറഞ്ഞു. തിരുവനന്തപുരത്ത് വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിലെത്തിയാണ് കുമ്മനം ആര്‍ച്ച് ബിഷപ്പ് സൂസെപാക്യവുമായി കൂടിക്കാഴ്ച നടത്തിയത്.

മിസൊറം വിശേഷങ്ങള്‍ സൂസെപാക്യം കുമ്മനത്തോട് ചോദിച്ചറിഞ്ഞു. മിസൊറാമിലെ ഞങ്ങളുടെ ആളുകള്‍ പാവങ്ങളാണോ എന്ന സൂസെപാക്യത്തിന്റെ ചോദ്യത്തിന് മിസൊറാമില്‍ എല്ലാവരും പാവങ്ങളാണെന്നായിരുന്നു കുമ്മനത്തിന്റെ മറുപടി.

ഞങ്ങള്‍ രാഷ്ട്രീയം പറയാറില്ലെന്ന് സുസെപാക്യം പറഞ്ഞപ്പോള്‍ അനുഗ്രഹം മതിയെന്നും കുമ്മനം മറുപടി പറഞ്ഞു. മാധ്യമങ്ങളെ ഒഴിവാക്കി പതിനഞ്ച് മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി.രാവിലെ സുഗതകുമാരിയുമായും കുമ്മനം രാജശേഖരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

You must be logged in to post a comment Login