160 കിമീ വേഗതയില്‍ ഫെയ്‌സ്ബുക്ക് ലൈവ് നല്‍കുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ടു (വീഡിയോ)

fbപ്രൊവിഡന്‍സ്: 160 കിമീ വേഗതയിലോടിയ കാറില്‍ നിന്ന് ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ ഷൂട്ട് ചെയ്യവേ കാര്‍ അപകടത്തില്‍പ്പെട്ട് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അമേരിക്കയിലെ റോഹ്ഡ് ഐലന്‍ഡില്‍ നിന്നുള്ള ഒനാസി ഓലിയോ റോജസ് ആണ് വാഹനാപകടത്തില്‍പ്പെട്ടത്. റോഹ്ഡ് ഐലന്‍ഡ് തലസ്ഥാനമായ പ്രൊവിഡന്‍സിലെ ദേശീയപാത റൂട്ട് സിക്‌സില്‍ വച്ചായിരുന്നു അപകടം.

160 കിമീ സ്പീഡില്‍ കാര്‍ ഓടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് റോജസ് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നത്. ഒരു കൈയില്‍ ഫോണ്‍ പിടിച്ച് തത്സമയ സംപ്രേക്ഷണം നല്‍കി കാറോടിച്ച റോജസിന് പൊടുന്നനെ കാറിന്റെ നിയന്ത്രണം നഷ്ടമാക്കുകയും, വാഹനം ഒരു ട്രക്കിന് പിറകില്‍ ഇടിക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ഹൈവേയിലൂടെ പോവുകയായിരുന്ന ട്രക്കിലിടിച്ച ഓജസിന്റെ സൂപ്പര്‍ കാര്‍ തുടര്‍ന്ന് ദേശീയപാതയിലെ മൂന്ന് ലൈനുകളിലൂടെ തെന്നിമാറി വശത്തെ കോണ്‍ക്രീറ്റ് ബീമില്‍ ഇടിക്കുകയുമായിരുന്നു.

അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് റോജസിനെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് പാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ട്രക്ക് ഡ്രൈവര്‍ക്ക് പരിക്കൊന്നുമില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

You must be logged in to post a comment Login