വാട്‌സ്ആപ്പില്‍ ഒരു മിസ്ഡ് കോള്‍; പെഗാസസ് ഹാക്കിംഗിന് ഇത്രയും മതി

ഇസ്രയേല്‍ സ്ഥാപനമായ എന്‍എസ്ഒ വികസിപ്പിച്ച പെഗാസസ് സ്‌പൈവെയര്‍ എന്തും ചെയ്യാന്‍ കഴിയുന്ന പ്രശ്‌നക്കാരന്‍. മൊബൈല്‍ ഡിവൈസുകളില്‍ കടന്നുകൂടിയെന്ന് യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് പെഗാസസ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇന്ത്യയിലെ വാട്‌സ്ആപ്പ് അക്കൗണ്ടുകളില്‍ ഈ സ്‌പൈവെയര്‍ രഹസ്യഇടപാടുകള്‍ നടത്തിയെന്ന വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ വിശദീകരണം തേടവെയാണ് പെഗാസസ് ചര്‍ച്ചയാകുന്നത്.

ഒരു മിസ്ഡ് കോള്‍ മാത്രം നല്‍കിയാണ് ഈ സ്‌പൈവെയര്‍ പണിതുടങ്ങുക. വാട്‌സ്ആപ്പ് വീഡിയോ കോളിംഗ് ഫീച്ചറിലൂടെ എത്തുന്ന മിസ്ഡ് കോള്‍ വഴി ഡിവൈസുകളിലെ എല്ലാ വിവരങ്ങളും ടെക്‌നോളജി സ്ഥാപനത്തിന്റെ കൈകളിലെത്തും.

തങ്ങളുടെ സ്ഥാപനത്തെ മാനംകെടുത്തിയ മാല്‍വെയര്‍ അതിക്രമമാണ് പെഗാസസ് നടത്തിയതെന്ന് വാട്‌സ്ആപ്പ് യുഎസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, നയന്ത്രജ്ഞര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് എന്‍എസ്ഒ ലക്ഷ്യം വെച്ചത്.

You must be logged in to post a comment Login