18ന് മോട്ടാര്‍ വാഹന പണിമുടക്ക്

18ന് മോട്ടാര്‍ വാഹന പണിമുടക്ക്

തി​രു​വ​ന​ന്ത​പു​രം: ജൂണ്‍ 18ന് സംസ്ഥാനത്ത് മോട്ടാര്‍ വാഹന പണിമുടക്ക്. വാ​ഹ​ന​ങ്ങ​ളി​ല്‍ ജി​പി​എ​സ് ഘ​ടി​പ്പി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്കെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന സം​ര​ക്ഷ​ണ​സ​മി​തി അ​റി​യി​ച്ചു. തൃ​ശൂ​രി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ബ​സ്, ഓ​ട്ടോ, ലോ​റി, ടാ​ക്സി എ​ന്നി​വ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മി​തി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

ഓ​ട്ടോ​റി​ക്ഷ ഒ​ഴി​കെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ല്‍ ജി​പി​എ​സ് ക​ഴി​ഞ്ഞ ജൂണ്‍ 1​മു​ത​ല്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ തുടക്കസമയത്തെ പരിമിതികള്‍ മൂലം വാ​ഹ​ന​ പ​രി​ശോ​ധ​ന ന​ട​ത്തി ജി​പി​എ​സ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്കേ​ണ്ട​തി​ല്ലെ​ന്നാണ് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കുപ്പിന്‍റെ തീ​രു​മാനം. ഉപകരണങ്ങള്‍ വേണ്ടത്ര ലഭ്യമല്ലെന്ന വാഹന ഉടമകളുടെ പരാതികള്‍ കൂടി പരിഗണിച്ചായിരുന്നു ഈ തീരുമാനം.

You must be logged in to post a comment Login