സച്ചിന്‍ യുഗത്തിന് അന്ത്യം സംഭവിക്കാതിരിക്കട്ടെ…

അടുത്ത മാസം കായിക പ്രേമികള്‍ക്ക് ഏറെ വിഷമം ഉളവാക്കുന്ന ഒരു മാസമായിരിക്കും. ക്രിക്കറ്റ് ലോകത്തിന്റെ ഇതിഹാസമായ സച്ചിന്‍ ക്രിക്കറ്റിനേട് വിടപറയുന്ന നിമിഷം എല്ലാവര്‍ക്കും ഒരു പോലെ സങ്കടകരമാണെന്ന പറയാതെ വയ്യ. ആരാധകരുടെ പ്രീയപ്പെട്ട താരത്തിന്റെ അവസാന മത്സരം മുംബൈ വാങ്കടെ സ്റ്റേഡിയത്തിലാണ്. മുംബൈ സ്വദേശിയായതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഇൗ മത്സരത്തെ ആകാംഷയോടെയാണ് കായിക ലോകം നോക്കി കാണുന്നത്. ജന്‍മനാട്ടില്‍ നിന്ന വിരമിക്കുന്നുവെന്ന പ്രത്യേകതയും കൂടിയുണ്ട് വിടവാങ്ങല്‍ മത്സരത്തിന്.

 

 

രഞ്ജി ട്രോഫിയില്‍ ക്രിക്കറ്റ് ദൈവം തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ മറ്റൊരു നാഴികകല്ലു കുടി ആവര്‍ത്തിക്കുന്നു. അവസാന രഞ്ജി കളിക്കുന്ന സച്ചിന്‍ തന്റെ കരിയറില്‍ 115 മത് അര്‍ധസെഞ്ച്വറി നേടിയതാണ് പുതിയ വാര്‍ത്തകള്‍ക്ക് കാരണമായത്. ഗുവാഹത്തില്‍ ഇന്നലെ ഹരിയാനയുമായുള്ള മത്സരത്തിലാണ് താരത്തിന് ഈ നേട്ടം കൈവരിക്കാനായത്. രഞ്ജി ട്രോഫി മത്സരത്തില്‍ സച്ചിന്റെ 19 മത് അര്‍ധസെഞ്ച്വറിയാണിതെന്ന പ്രത്യേകത കൂടിയുണ്ട്.

ചെറുപ്പക്കാര്‍ക്ക ഒരിക്കലും അദ്ദേഹത്തിന്റെ വിടവാങ്ങല്‍ അംഗീരിക്കാന്‍ സാധിക്കുന്നില്ല. വളരെ വേദനയോടെയാണ് സച്ചിന്റെ വിടവാങ്ങല്‍ ഉല്‍ക്കൊള്ളാന്‍ തങ്ങള്‍ മനസ്സു കൊണ്ട് തയ്യാറാകുന്നുവെന്നാണ് ആരാധകരുടെ പ്രതികരണം. ചെറുപ്പക്കാര്‍ക്ക മാറ്റമല്ല, പ്രായമുള്ളവര്‍ക്കും ഈ കായിക താരം സത്യത്തില്‍ ഇതിഹാസം തീര്‍ക്കുകയാണ്. യുവ തലമുറയ്ക്ക് മാത്യകയാകാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള മറ്റൊരു താരം ഇല്ലെന്ന നിസംശയം പറയാം.

ഒരു നല്ല പാഠപുസ്തകമായ സച്ചിനെ കണ്ടു പഠിച്ചാല്‍ ഇന്ത്യയ്ക്ക് വിലമതിക്കാനാവാത്ത ഒരുപിടി നല്ല കായീക താരങ്ങളെ വാര്‍ത്തെടുക്കാന്‍ സാധിക്കും. ഒരാള്‍ യാത്ര പറയുമ്പോള്‍ കേള്‍ക്കാരുള്ള ഭംഗിവാക്കായിിതിനെ കാണരുത്. ശതിക്കും ,സച്ചിന്‍ എന്ന ഇതിഹാസത്തേടെ കിടപിടിക്കാന്‍ മറ്രൊരു താരോദയം ഉണ്ടാവാന്‍ നമ്മുക്ക് പ്രതീക്ഷീക്കാം.

You must be logged in to post a comment Login