19 വര്‍ഷത്തിന് ശേഷം കമല്‍ഹാസന്‍-എ.ആര്‍ റഹ്മാന്‍ ടീം വീണ്ടും

ഇത് 'മാസ്റ്റര്‍പീസ്' പ്രൊജക്റ്റ്; 19 വര്‍ഷത്തിന് ശേഷം കമല്‍ഹാസന്‍-എ.ആര്‍ റഹ്മാന്‍ ടീം വീണ്ടും
19 വര്‍ഷത്തിന് ശേഷം കമല്‍ഹാസന്‍-എ.ആര്‍ റഹ്മാന്‍ ടീം വീണ്ടും ഒന്നിക്കുന്നു. തലൈവന്‍ ഇരുക്കിന്‍ട്രാന്‍ എന്ന സിനിമക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ‘മാസ്റ്റര്‍പീസ്’ പ്രൊജക്റ്റ് എന്നാണ് കമല്‍ഹാസനുമായുള്ള സിനിമയെ കുറിച്ച് റഹ്മാന്‍ പറയുന്നത്.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തുവിടുമെന്നും റഹ്മാന്‍ പറഞ്ഞു. 2000ത്തില്‍ പുറത്തിറങ്ങിയ ‘തെന്നാലി’ സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

റഹ്മാന്റെ ട്വീറ്റിന് നന്ദി പറഞ്ഞുകൊണ്ട് കമല്‍ ഹാസനും ട്വിറ്ററിലൂടെ രംഗത്തുവന്നു.

You must be logged in to post a comment Login