“19-20 വയസ്സിൽ ഇവരുടെ പകുതി കഴിവു പോലും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല”; യുവതാരങ്ങളെ പ്രകീർത്തിച്ച് വിരാട് കോലി

യുവതാരങ്ങളെ പ്രകീർത്തിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി. അവർ ഈ പ്രായത്തിൽ കാണിക്കുന്ന മികവ് തങ്ങൾക്ക് കാണിക്കാൻ സാധിച്ചിരുന്നില്ലെന്നും അവരുടെ പകുതി കഴിവ് പോലും തങ്ങൾക്ക് ഇല്ലായിരുന്നുവെന്നും കോലി പറഞ്ഞു. യുവതാരങ്ങളെ വളർത്തിയെടുക്കുന്ന ഐപിഎല്ലും പ്രശംസ അർഹിക്കുന്നുവെന്നും കോലി കൂട്ടിച്ചേർത്തു.

തെറ്റുകളിൽ നിന്ന് പഠിക്കുകയും അത് അവർ വേഗം തിരുത്തുകയും ചെയ്യുന്നുണ്ട്. കാരണം, അവർ വലിയ ജനക്കൂട്ടത്തിനു മുന്നിൽ കളിക്കുന്നുണ്ട്. പക്ഷേ, ഐപിഎൽ കളിക്കുമ്പോൾ, ‘ഈ പ്ലാറ്റ്ഫോം’ എൻ്റെ രാജ്യത്തിനു വേണ്ടി കളിക്കാൻ ഞാൻ ഉപയോഗിക്കുന്നു’ എന്നതാവണം ഉദ്ദ്യേശ്യം. അതവർ ചെയ്യുന്നുണ്ടെന്നും കോലി പറഞ്ഞു.

You must be logged in to post a comment Login