1961 ല്‍ അമേരിക്ക ന്യൂക്ലിയര്‍ ബോംബ് ദുരന്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായി രഹസ്യരേഖ

1961 ല്‍ അമേരിക്കന്‍ വ്യോമസേനയുടെ കൈപ്പിഴ അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ വന്‍ശേഷിയുള്ള ഒരു ഹൈഡ്രജന്‍ ബോംബ് അബദ്ധത്തില്‍ പതിക്കുന്നതിനടുത്ത് വരെ  എത്തിച്ചതായി രഹസ്യരേഖ. അന്നൊരു അബദ്ധം സംഭവിച്ചിരുന്നെങ്കില്‍ ഹിരോഷിമയില്‍ അമേരിക്കയിട്ട ആറ്റംബോംബിന്റെ 260 മടങ്ങ് സംഹാരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് അമേരിക്കയില്‍ ദുരന്തം വിതച്ചേനേ. ബ്രിട്ടീഷ് പത്രമായ ‘ഗാര്‍ഡിയന്‍ ‘ പുറത്തുവിട്ട രേഖയിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുളളത്. ജേര്‍ണലിസ്റ്റായ എറിക് സ്‌കോള്‍സറിന് ‘ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട്’ പ്രകാരം ലഭിച്ച രേഖയിലാണ് ഇക്കാര്യമുള്ളത്.
hiroshima
യു.എസ്.വ്യോമസേനയുടെ ഒരു ബി52 പോര്‍വിമാനം, നോര്‍ത്ത് കരോലിനയ്ക്ക് മുകളില്‍വെച്ച് നിയന്ത്രണം വിട്ട് തലകീഴായി വട്ടംചുറ്റിയപ്പോള്‍ , അതിലുണ്ടായിരുന്ന രണ്ട് മാര്‍ക്ക് 39 ഹൈഡ്രജന്‍ ബോംബുകള്‍ താഴെ വീണു. അവയില്‍ നാല് മെഗാടണ്‍ ശേഷിയുള്ള ഒരു ബോംബില്‍ സ്‌ഫോടനപ്രക്രിയ ആരംഭിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ബോംബിലെ ഒരു സ്വിച്ച് പ്രവര്‍ത്തിക്കാതിരുന്നത് രക്ഷയായി. അന്ന് ബോംബ് പൊട്ടിയിരുന്നെങ്കില്‍ , ലക്ഷക്കണക്കിനാളുകള്‍ മരിക്കുമായിരുന്നു. മാത്രമല്ല, വാഷിങ്ടണ്‍ , ബാള്‍ട്ടിമോര്‍ , ഫിലാഡെല്‍ഫിയ എന്നീ സംസ്ഥാനങ്ങള്‍ മുതല്‍ ന്യൂയോര്‍ക്ക് നഗരത്തിന്റെ വടക്കന്‍ പ്രദേശം വരെ ആണവദുരത്തിന് ഇരയാകുമായിരുന്നു.

 

 

You must be logged in to post a comment Login