2.0 യുടെ കേരളത്തിലെ വിതരണവകാശം ടോമിച്ചന്‍ മുളകുപാടത്തിന്; സ്വന്തമാക്കിയത് 15 കോടിക്ക്

തിരുവനന്തപുരം: ബ്രഹ്മാണ്ഡ ചിത്രം 2.0 യുടെ കേരളത്തിലെ വിതരണവകാശം സ്വന്തമാക്കി ടോമിച്ചന്‍ മുളകുപാടത്തിന്. ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ടോമിച്ചന്റെ
മുളകുപാടം ഫിലിംസായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 600 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ വിതരണാവകാശം ടോമിച്ചന്‍ സ്വന്തമാക്കിയത് 15 കോടിക്ക് മുകളില്‍ നല്‍കിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

കേരളത്തില്‍ ഒരു അന്യഭാഷ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിതരണാവകാശ തുകയാണിത്. ഏകദേശം 450 തിയേറ്ററുകളില്‍ ത്രിഡിയിലും 2ഡിയിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ആദ്യദിനം തന്നെ തിയേറ്ററുകളിലെത്തും. ഇന്ത്യന്‍ റിലീസിന് ശേഷമാകും വിദേശ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുകയുള്ളൂ. ഹിന്ദിയില്‍ കരണ്‍ ജോഹറാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

You must be logged in to post a comment Login