200 മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കു സ്ഥാനമില്ല

ലണ്ടന്‍: ലോകത്തെ മികച്ച 200 സര്‍വകലാശാലകളില്‍ ഒറ്റ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനം പോലുമില്ല. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ്, ഹാര്‍വാര്‍ഡ് എന്നീ സര്‍വകലാശാലകളുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലുള്ളത്. ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ ഡല്‍ഹി ഐഐടിക്ക് പട്ടികയില്‍ 222-ാം സ്ഥാനം മാത്രമാണു നേടാനായത്. ബ്രിട്ടീഷ് ഏജന്‍സിയായ ക്യുഎസ് വേള്‍ഡ് റാങ്കിംഗാണ് മികച്ച സര്‍വകലാശാലകളുടെ പട്ടിക തയാറാക്കിത്. യുഎസ് സര്‍വകലാശാലകള്‍ക്കാണ് പട്ടികയില്‍ ആധിപത്യം. ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാല മൂന്നാം സ്ഥാനത്താണ്.

 
മികച്ച 800 സര്‍വകലാശാലകളുടെ രാജ്യാന്ത റാങ്കിംഗില്‍ പതിനൊന്ന് ഇന്ത്യന്‍ സ്ഥാപനങ്ങളുണ്ട്. ഐഐടി മുംബൈ -233, ഐഐടി കാണ്‍പൂര്‍ -295, ഐഐടി മദ്രാസ് – 213, ഐഐടി ഖൊരഗ്പൂര്‍ – 346 എന്നിവയാണ് പട്ടികയിലുള്ള ഇന്ത്യന്‍ സ്ഥാപനങ്ങള്‍. പഠനവിഷയങ്ങളുടെ വൈവിധ്യം, ഗവേഷണ ഫലം, അക്കാദമിക് മികവ് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് ലോകത്തെ 3000 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാണ് മികച്ച സ്ഥാപനങ്ങളെ കണ്ടെത്തിയത്.

You must be logged in to post a comment Login