200 മില്യണ്‍ ഡോളര്‍ ബിസിനസുമായി ഫെഡറല്‍ ബാങ്ക് ഐ.എഫ്.എസ്.സി.

federalbank1

കൊച്ചി: ഇന്ത്യയിലെ മുന്‍നിരസ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കിന്റെ ഗിഫ്റ്റ്സിറ്റിയിലുള്ള ഐ.എഫ്.എസ്.സി. ബാങ്കിങ് യൂണിറ്റിലെ ആകെ ബിസിനസ് 200 മില്യണ്‍ ഡോളര്‍കടന്നു. ഗുജറാത്തിലെ ഗിഫ്റ്റ്സിറ്റിയിലുള്ളഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്സെന്ററില്‍ 2015 നവംബറിലാണ് ഫെഡറല്‍ ബാങ്ക് ഐ.എഫ്.എസ്.സി. ബാങ്കിങ്യൂണിറ്റ് ആരംഭിച്ചത്. ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തികവും അല്ലാത്തതുമായ നിരവധി സേവനങ്ങളാണ് ഈ യൂണിറ്റ് ലഭ്യമാക്കുന്നത്. വിദേശ ബിസിനസിനായി പ്രവാസി ഇന്ത്യാക്കാര്‍ക്ക് ലഭ്യമാക്കുന്ന വായ്പകള്‍, ഇന്ത്യന്‍ ഇടപാടുകാര്‍ക്കുള്ളവ്യാപാര സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവയും ഈ യൂണിറ്റിന്റെ സേവനങ്ങളില്‍ ചിലതാണ്.

വൈവിധ്യങ്ങളായ ബിസിനസ് ഇടപാടുകള്‍ക്കു ധനസഹായം നല്‍കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബാങ്ക് ആഗോളവ്യാപകമായിമറ്റു ബാങ്കുകളില്‍ നിന്ന്വിദേശ നാണ്യവും ഉഭയകക്ഷിവായ്പകളും മറ്റും ശേഖരിച്ചിട്ടുണ്ട്. നിര്‍മാണം, ലോഹം, മാധ്യമങ്ങളും വിനോദവും, ആരോഗ്യസേവനം, വൈദ്യുതിമേഖല തുടങ്ങിയരംഗങ്ങളില്‍ ഫെഡറല്‍ ബാങ്കിന്റെ ഐ.എഫ്.എസ്.സി. ബാങ്കിങ് യൂണിറ്റ് ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഗിഫ്റ്റ്സിറ്റിയിലുള്ള ഈ യൂണിറ്റ് ബാങ്കിന്റെവികസന മേഖലയിലെതന്ത്ര പ്രാധാന്യമുള്ള ഒരു ചുവടുവെയ്പാണ്.

You must be logged in to post a comment Login