2013ലെ ടോപ് 5 സ്മാര്‍ട്ട്‌ഫോണുകള്‍

തിരക്കു പിടിച്ചതും പുരോഗമനചിന്താഗതിക്കാരുമായ മനുഷ്യര്‍ക്കിടയില്‍ സ്മാര്‍ട്ട് ഫോണുകള്‍ പണ്ടേ സ്മാര്‍ട്ടായി കഴിഞ്ഞു. ദിവസം ചെല്ലുന്തോറും സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പനയും ഏറി വരികയാണ്. ഇതിന് കാരണം അവയ്ക്കുളള ജനപ്രീതി തന്നെ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോഴേത്തേതിനേക്കാള്‍ അഞ്ചിരട്ടയിലേറെയായി ഉയരുമെന്നാണ് സൂചന. 2013ല്‍ നിരവധി പുതുമയുളള മോഡലുകളാണ് പുറത്തിറങ്ങിയത്. 2014 കാത്തിരിക്കുന്നത് പുതുമയുളള മോഡലുകള്‍ക്ക് വേണ്ടിയാണ്. ഇവയില്‍ ഏറ്റവും മികച്ചത് ഏതെന്ന് നോക്കാം…

1, സാംസങ്ങ് ഗ്യാലക്‌സി നോട്ട് 3

സാംസങ്ങിന്റെ നോട്ട് പരമ്പരയിലെ ഏറ്റവും മികച്ച മോഡലാണിത്. 49900 രൂപയാണ് വില. പുതുമയാര്‍ന്ന ഒട്ടനവധി സവിശേഷതകളുമായാണ് ഗ്യാലക്‌സി നോട്ട് 3 പുറത്തിറങ്ങിയത്. 5.7 ഇഞ്ച് ഡിസ്‌പ്ലേ, 1.9 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, 3 ജിബി റാം, 4.3 ആന്‍ഡ്രോയ്ഡ് ഒ എസ്, 13 എംപി ക്യാമറ, 32 ജിബി സ്‌റ്റോറേജ്. എഫ് എം റേഡിയോ, 4കെ വീഡിയോ റെക്കോര്‍ഡിംഗ് ഇല്ലായ്മ, വിലക്കൂടുതല്‍, വെളിച്ചക്കുറവില്‍ പകര്‍ത്തുന്ന ചിത്രങ്ങളുടെ നിലവാരക്കുറവ് എന്നിവ ന്യൂനതയാണ്.

2, എച്ച്ടിസി വണ്‍

സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലെ രണ്ടാമനാണ് എച്ച്ടിസി വണ്‍. 2013ലെ മുഖ്യമോഡലായ വണ്‍ പ്രവര്‍ത്തനക്ഷമതയിലും രൂപകല്‍പനയിലും ഏറെ മുന്നിലാണ്. 4.7 ഇഞ്ച് ഡിസ്‌പ്ലേ, 1.7 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, 4.1 ആന്‍ഡ്രോയ്ഡ്, 2 ജിബി റാം, 4അള്‍ട്രാ പിക്‌സല്‍, 32 ജിബി സ്‌റ്റോറേജ് എന്നീ പ്രധാന സവിശേഷതകളുള്ള എച്ച് ടി സി വണ്ണിന് 42900 രൂപയാണ് വില.  പവര്‍ ബട്ടണിന്റെ സ്ഥാനം, ക്യാമറയുടെ നിലവാരക്കുറവ് എന്നിവ ന്യൂനതയാണ്.
Samsung-Galaxy-S4-leak-1024x580

3, ആപ്പിള്‍ ഐഫോണ്‍ 5 എസ്

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഏറെ കാത്തിരുന്ന മോഡലാണ് ആപ്പിള്‍ ഐഫോണ്‍ 5എസ്. ഫിംഗര്‍പ്രിന്റര്‍ സ്‌കാന്നര്‍, 64ബിറ്റ് സ്‌കാന്നര്‍ തുടങ്ങിയ പുതുമയാര്‍ന്ന ഒട്ടനവധി സവിശേഷതകളുമായാണ് ഐഫോണ്‍ 5 എസ് അവതരിപ്പിച്ചത്.

4, സാംസങ്ങ് ഗ്യാലക്‌സി എസ്4

ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ 2013ലെ മുഖ്യമോഡലാണ് ഗ്യാലക്‌സി എസ്4. 5 ഇഞ്ച് ഡിസ്‌പ്ലേ, 1.6 ജിഗാഹെര്‍ട്‌സ്, ആന്‍ഡ്രോയ്ഡ് ഒ എസ്, 16 ജിബി സ്‌റ്റോറേജ്, 2 ജിബി റാം, 13 എംപി ക്യാമറ എന്നീ സവിശേഷതകളുള്ള ഗ്യാലക്‌സി എസ്4ന് 41500 രൂപയാണ് വില. പുതുമയില്ലാത്ത രൂപകല്‍പന, വെളിച്ചക്കുറവില്‍ ക്യാമറയുടെ നിലവാരക്കുറവ്, എഫ്എം റേഡിയോ എന്നിവയാണ് ഗ്യാലക്‌സി എസ്4ന്റെ ന്യൂനതയാണ്.

5, നോകിയ ലൂമിയ 1520

നോകിയയുടെ ആദ്യ ഫാബ്ലറ്റ് വിഭാഗത്തിലുള്ള മോഡലാണ് ലൂമിയ 1520. ആറ് ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ക്വാഡ്  കോര്‍ സ്‌നാപ്പ് ഡ്രാഗണ്‍ 800 പ്രോസസറില്‍ ആദ്യമായി വിന്‍ഡോസ് 8 ഒ എസ് ഉപയോഗിക്കുന്ന സ്മാര്‍്ട്ടഫോണും ഇതാണ്.

You must be logged in to post a comment Login