2017 കവസാക്കി Z900 ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 7.68 ലക്ഷം രൂപ

2017 കവസാക്കി Z900 ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതുക്കിയ വിലയിലാണ് 2017 Z900 നെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്. 7.68 ലക്ഷം രൂപ വിലയിലാണ് Z900 ഷോറൂമുകളില്‍ ലഭ്യമാവുക. അതേസമയം, ഫ്രെയിം സ്ലൈഡറുകള്‍, ഫോര്‍ക്ക് സ്ലൈഡറുകള്‍, ടാങ്ക് പാഡ്, പില്ല്യണ്‍ സീറ്റ് കൗള്‍, റേഡിയേറ്റര്‍ ഗാര്‍ഡ് , 12V പവര്‍ സോക്കറ്റ്, ഫ്‌ളൈ സ്‌ക്രീന്‍ ഉള്‍പ്പെടുന്ന ആക്‌സസറീകള്‍ പുതിയ Z900 ല്‍ കവസാക്കി നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയം.

മാര്‍ച്ചില്‍ കവസാക്കി അവതരിപ്പിച്ച Z900 ല്‍ ഈ ആക്‌സസറീകള്‍ എല്ലാം ഉള്‍പ്പെട്ടിരുന്നു. എന്‍ജിന്‍ മുഖത്ത് മാറ്റങ്ങളില്ലാതെയാണ് പുതിയ Z900 ഉം എത്തുന്നത്. 948 സിസി ഇന്‍ലൈന്‍, ഫോര്‍സിലിണ്ടര്‍ എന്‍ജിനില്‍ പുതിയ കവസാക്കി Z900 ഉം ഒരുങ്ങുന്നു. 123 ബിഎച്ച്പി കരുത്തും 98.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എന്‍ജിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

പുതിയ മോഡലില്‍, 41 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുന്നു. അഡ്ജസ്റ്റബിള്‍ റീബൗണ്ട്, പ്രീലോഡ് ഫംങ്ഷനോടെയുള്ള മോണോ ഷോക്ക് സെറ്റപ്പാണ് റിയര്‍ എന്‍ഡിലുള്ളത്. ഫോര്‍പിസ്റ്റണ്‍ കാലിപ്പറോട് കൂടിയുള്ള 300 എംഎം ഡ്യൂവല്‍ ഡിസ്‌ക് ബ്രേക്കുകള്‍ ഫ്രണ്ട് എന്‍ഡിലും, 200 എംഎം സിംഗിള്‍ ഡിസ്‌ക് റിയര്‍ എന്‍ഡിലും ബ്രേക്കിംഗ് ദൗത്യം നിര്‍വഹിക്കും. ട്രംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ്, ഡ്യൂക്കാറ്റി മോണ്‍സ്റ്റര്‍ 797 എന്നിവരോടാണ് പുതിയ കവസാക്കി Z900 വിപണിയില്‍ മത്സരിക്കുക.

You must be logged in to post a comment Login