2017-ലെ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍


ചൈനയിലെ ബെയ്ജിങ്ങ് ആസ്ഥാനമാക്കിയ ഒരു സ്വകാര്യ കമ്പനിയായ ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ 2017ല്‍ പ്രതീക്ഷിക്കാം. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ ഒന്നായ ഷവോമിക്ക് ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. ഷവോമി ഈ വര്‍ഷം ഏറ്റവും മികച്ച സവിശേഷതയുളള വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കാന്‍ തീരുമാനിക്കുന്നു.

ഷവോമി മീ 6
പുതുതായി വിപണിയില്‍ ഇറങ്ങിയ മീ നോട്ട് 2 പോലെയാണ് മീ 6സും എന്നു റിപ്പോര്‍ട്ടുകളില്‍ പറയപ്പെടുന്നത്. ഡ്യുവല്‍ എഡ്ജ് കര്‍വ്വ്ഡ് ഡിസ്‌പ്ലേ കൂടാതെ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 128ജിബി, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഉണ്ട്. മൂന്നു നിറത്തിലാണ് ഈ ഫോണ്‍ വിപണിയില്‍ എത്തുന്നത്, നീല, കറുപ്പ്, വെളള എന്നിങ്ങനെ.

ഫഌ്‌സിബിള്‍ ഡിസ്‌പ്ലേ ഫോണ്‍
കഴിഞ്ഞ വര്‍ഷം മീ മാക്‌സ് സെറാമിക് ബോഡി എഡ്ജ് ടൂ എഡ്ജ് ഡിസ്‌പ്ലേയുമായി എത്തിയിരുന്നു.

ഷവോമി മീ 6എസ്
ഔദ്യോഗികമായി ഷവോമി മീ 6 ഒന്നും തന്നെ പറഞ്ഞിട്ടില്ല, അതിനാല്‍ ഈ ഫോണിന്റെ സവിശേഷതകള്‍ ഇപ്പോള്‍ ഉറപ്പു വരുത്താന്‍ സാധിക്കില്ല.

ഷവോമി മീ 6എസ് പ്ലസ്
പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ മീ 6എസ് പ്ലസ് മീ 6 നേക്കാള്‍ വലുതാണ്. ഈ ഫോണ്‍ വിപണിയില്‍ ഇറങ്ങുമെന്ന് ഉറപ്പാണ്.

ഷവോമി മീ 5സി
5.2ഇഞ്ച് എഫ്എച്ച്ഡി 1080പി ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, ഒക്ടാകോര്‍ പ്രോസസര്‍, 13/5എംബി ക്യാമറ, യുഎസ്ബി ടൈപ്‌സി പോര്‍ട്ട് എന്നിവയാണ്.

ഷവോമി റെഡ്മി നോട്ട് 5
റെഡ്മി നോട്ട് സീരീസിലെ ഏറ്റവും മികച്ച ഫോണാണ് റെഡ്മി നോട്ട് 3. ഈ വര്‍ഷം തന്നെ ഈ ഫോണ്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ ഫോണിന് ഡെക്കാകോര്‍ പ്രോസസര്‍, 3ജിബി/4ജിബി റാം എന്നിവയാണ്.

ഷവോമി മീ നോട്ട് 3
ഇതിന് വലിയ ഡ്യവല്‍ കര്‍വ്വ്ഡ് ഡിസ്‌പ്ലേയാണ്. 2017ല്‍ തന്നെ ഈ ഫോണ്‍ വിപണിയില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു.

ഷവോമി റെഡ്മി 5
ഷവോമി റെഡ്മി 4ന്റെ പിന്‍ഗാമിയാണ് ഷവോമി റെഡ്മി 5. അതിനാല്‍ റെഡ്മി 4ന്റെ അപ്‌ഗ്രേഡ് ചെയ്ത സവിശേഷതയാണ് ഈ ഫോണിനുളളത്.

You must be logged in to post a comment Login