2018 ലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി ഈ പതിനേഴുകാരിയാണ്

 

പാരീസ്: 2018 ലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായി പതിനേഴുകാരിയായ ഫ്രഞ്ച് മോഡല്‍ തൈലാന്‍ ബ്ലോണ്ടിയേ തിരഞ്ഞെടുത്തു. തായ്‌വന്‍ പാട്ടുകാരി ചോ സൂ യൂ ആണ് പട്ടിയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഇസ്രയേല്‍ മോഡല്‍ യീല്‍ ഷെല്‍ബിയ മൂന്നാമതും അമേരിക്കന്‍ഫിലിപ്പന്‍ നടിയായ ലിസാ സോബെറാനോ നാലാം സ്ഥാനവും കരസ്ഥമാക്കി. എല്ലാവര്‍ഷവും ഏറ്റവും സുന്ദരികളായ നൂറുപെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്ന ടി.സി ക്യാന്‍ഡിലേഴ്‌സ് ആണ് 2018 ല്‍ ലോകത്തിലെ ഏറ്റവും സുന്ദരികളായ 100 പെണ്‍കുട്ടികളെ തിരഞ്ഞെടുത്തത്. 2007ല്‍ ആറാം വയസിലാണ് ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായി തായ്‌ലന്‍ ബ്ലോണ്ട് ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. വീണ്ടും പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തായ്‌ലന്‍ അതേ പദവി കരസ്ഥമാക്കുകയായിരുന്നു. 1990 ല്‍ ബ്രിട്ടിഷ് ഫിലിം ക്രിട്ടിക്ക് കമ്പനിയായ ടി.സി ക്യാന്‍ഡിലേഴ്‌സാണ് അവാര്‍ഡ് സ്ഥാപിച്ചത്. ടി.സി കാന്‍ഡിലേഴ്‌സ് പുറത്തുവിട്ട തായ്‌ലന്റെ വീഡിയോ രണ്ടുദിവസം കൊണ്ട് 20 ലക്ഷം പേരാണ് കണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 40 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുത്തത്. ഫ്രഞ്ച് ഫുഡ്‌ബോള്‍ താരം പാട്രിക് ബ്‌ളോണ്ടിയുടെയും നടിയും ഫാഷന്‍ ഡിസൈനറുമായ വെറോണിക്ക ലൗബ്രിയുടെയും മകളാണ് തായ്‌ലാന്‍ ബ്‌ളോണ്ടി.

നാലാം വയസ്സ് മുതല്‍ മോഡലിങ് രംഗത്ത് സജീവമായ തായ്‌ലാന്‍ വോഗിന്റെ പാരീസ് പതിപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ മോഡലായും പോസ് ചെയ്തിരുന്നു.

You must be logged in to post a comment Login