2020ഓടെ മൊബൈല്‍ ഡേറ്റ നിരക്ക് ജിബിയ്ക്ക് 50 രൂപയാകുമെന്ന് റിപ്പോര്‍ട്ട്

 

ന്യൂഡല്‍ഹി: 2020ഓടെ 4ജി മൊബൈല്‍ ഡേറ്റ ഒരു ജിബിയ്ക്ക് 50 രൂപയില്‍കൂടുതല്‍ മുടക്കേണ്ടിവരില്ലെന്ന് റിപ്പോര്‍ട്ട്. 2016ല്‍ ഒരു ജിബിക്ക് 228 രൂപയാണ് ശരാശരി ചെലവ് വന്നിരുന്നത്. നിരക്ക് കുറയുന്നതോടെ പ്രതിമാസ 4ജി ഉപയോഗം ശരാശരി ആറ് മുതല്‍ ഏഴ് വരെ ജിബിയായി വര്‍ധിക്കുമെന്നും അനാലിസിസ് മേസണ്‍ നിരീക്ഷിക്കുന്നു. നിലവില്‍ 4ജി മൊബൈല്‍ ഡേറ്റ ഉപയോഗം പ്രതിമാസം ശരാശരി 56 ജിബിയാണ്.

റിലയന്‍സ് ജിയോ വ്യാപകമായതോടെ 2020 ആകുമ്പോഴേയ്ക്കും രാജ്യത്തെ 80 ശതമാനം ജനങ്ങള്‍ക്കും 4ജി ഫോണ്‍ സ്വന്തമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 4ജി ഫീച്ചര്‍ ഫോണ്‍കൂടി ജിയോ പുറത്തിറക്കുന്നത് വിലയിരുത്തിയാണ് ഈ നിരീക്ഷണം.

You must be logged in to post a comment Login