2023 ആകുമ്പോഴേക്കും മലിനീകരണ വിമുക്ത വാഹനങ്ങളിലേക്ക് മാറുമെന്ന് ജനറല്‍ മോട്ടോഴ്‌സ്

വാഷിങ്ടണ്‍: 2023ന് മുമ്പ് പൂര്‍ണമായും മലിനീകരണ വിമുക്തമായ വാഹനങ്ങളിലേക്ക് മാറുമെന്ന് ജനറല്‍ മോട്ടോഴ്‌സ്. 22 പുതിയ മോഡലുകള്‍ പുറത്തിറക്കിയാവും ജി.എം മലിനീകരണ വിമുക്തമായ വാഹനലോകത്തിലേക്ക് ചുവടുവെക്കുക. മറ്റ് പല പ്രമുഖ നിര്‍മാതാക്കളും മലിനീകരണ വിമുക്തമായ വാഹനങ്ങള്‍ 2023ന് മുമ്പ് പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

യു.എസിലെ പ്രമുഖ വാഹന നിര്‍മാതാക്കളാണ് ജനറല്‍ മോട്ടോഴ്‌സ് എസ്.യു.വികളും, പിക്ക് അപ്, ട്രക്കുകള്‍ എന്നിവയാണ് കമ്പനി പ്രധാനമായും അമേരിക്കന്‍ വിപണിയില്‍ പുറത്തിറക്കുന്നത്. വാഹനങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക്, ഹൈഡ്രജന്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ നിര്‍മിക്കാനാണ് ജി.എമ്മിന്റെ പദ്ധതി. അടുത്ത 18 മാസങ്ങള്‍ക്കുള്ളില്‍ രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനാണ് ജി.എമ്മിന്റെ പദ്ധതി.

ഭാവി ഇലക്ട്രിക്കിലേക്കാണെന്ന് ജി.എം മനസിലാക്കുന്നു. മലിനീകരണമില്ലാത്ത വാഹനലോകമാണ് ലക്ഷ്യമെന്നും ജി.എമ്മിന്റെ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് മാര്‍ക്ക് റെസ്സ് അറിയിച്ചു.

You must be logged in to post a comment Login