2023 ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ മാത്രമായി നടത്തും ; എന്‍ ശ്രിനിവാസന്‍

ന്യൂഡല്‍ഹി – 2023 ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ മാത്രമായി നടത്തുമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) മേധാവി എന്‍.ശ്രീനിവാസന്‍ അറിയിച്ചു. ലോകകപ്പിനു പുറമെ 2016 ലെ ഐസിസി ട്വന്റി20 ലോകകപ്പ്, 2021 ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി എന്നിവയും ഇന്ത്യയില്‍ വച്ച് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

1996, 2011 വര്‍ഷങ്ങളില്‍ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയിലാണ് നടന്നത്. പക്ഷേ അന്ന് മൂന്ന് രാജ്യങ്ങളിലായിട്ടായിരുന്നു മത്സരങ്ങള്‍. 1996 ല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും 2011 ല്‍ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലുമായിട്ടാണ് മത്സരങ്ങള്‍ നടന്നത്. 2011 ലെ ലോകകപ്പ് ജേതാക്കളാണ് ഇന്ത്യ.

ഇംഗ്ലണ്ടില്‍ ഇപ്പോള്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടീമിനെ ശ്രീനിവാസന്‍ അഭിനന്ദിച്ചു.

You must be logged in to post a comment Login