2030 ല്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായിത്തീരുമെന്ന് അമേരിക്ക

ന്യൂയോര്‍ക്ക് : ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായിത്തീരാന്‍ ഇന്ത്യക്ക് 2030 വരെ കാത്തിരുന്നാല്‍ മതിയെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സി. ജപ്പാന്‍, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ വികസിത രാജ്യങ്ങളെ പിന്തള്ളിയായിരിക്കും ഇന്ത്യയുടെ മുന്നേറ്റം. യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എകണോമിക് റിസര്‍ച്ച് സര്‍വീസ് നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ സമ്പദ്ഘടന 2030ല്‍ 7.4 ശതമാനം ശരാശരി വാര്‍ഷിക വളര്‍ച്ചയോടെ 439 ലക്ഷം കോടിയാകുമെന്ന് പ്രവചിച്ചത്.

ഇതിനെ സാധൂകരിക്കുന്നതാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ വിലയിരുത്തല്‍. ‘ബ്രൈറ്റ് സ്‌പോട്ട് ‘ എന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റിന ലഗാഡെ ഇന്ത്യയെ വിശേഷിപ്പിച്ചത്. ഏഷ്യയിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ 2030ഓടെ ജര്‍മനിയെ മറികടക്കുമെന്നും അവര്‍ പറഞ്ഞു.

അതിവേഗത്തില്‍ വളരുന്ന ഇന്ത്യയുടെ യുവ ജനസംഖ്യ സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തിപകരും. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, കാറുകള്‍, വീടുകള്‍ എന്നിവക്ക് ആവശ്യകത വര്‍ധിക്കും.

വരുന്ന 15 വര്‍ഷത്തിനുള്ളില്‍ 8 ശതമാനം ശരാശരി വാര്‍ഷിക വളര്‍ച്ചയാണ് നീതി അയോഗ് പ്രവചിച്ചിരിക്കുന്നത്..

You must be logged in to post a comment Login