’22എം.പി’യില്‍ ക്രിഷും നിത്യാമേനോനും

യുവനടി റിമ കല്ലിംഗലിന്റെ അഭിനയ മികവു കൊണ്ട് ശ്രദ്ധേയമായ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയുടെ തമിഴ് പതിപ്പില്‍ ജയഭാരതിയുടെ മകന്‍ കൃഷ് ജെ.സത്താറും നിത്യാ മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. മാലിനി 22 പാളയംകോട്ടൈ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത് നടിയും സംവിധായികയുമായ ശ്രീപ്രിയ രാജ്കുമാറാണ്.

Malini 22 Palayamkottai Movie Press Meet Pictures

ലേഡീസ് ആന്‍ഡ് ജന്റിമാന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച കൃഷിന്റെ തമിഴ് തെലുങ്ക് ചിത്രമാണിത്.
മലയാളത്തില്‍ നിന്ന് വ്യത്യസ്തമായി തമിഴ് പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ചുള്ള മാറ്റങ്ങള്‍ സിനിമയില്‍ ഉണ്ടാകും. 22 എഫ്. കോട്ടയം കണ്ടിട്ടുണ്ടെങ്കിലും ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിക്കില്ലെന്ന് കൃഷ് പറഞ്ഞു.
കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കല്‍ക്കിയാണ് കൃഷിന്റെ പുതിയ മലയാള ചിത്രം.

You must be logged in to post a comment Login