22 സ്ഥാപനങ്ങളിലെ ഓഹരി വില്‍ക്കാനൊരുങ്ങി സര്‍ക്കാര്‍, ലക്ഷ്യം 56,500 കോടി രൂപ സമാഹരണം

shairmarket

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 56,500 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. 22 സ്ഥാപനങ്ങളിലെ ഓഹരികളാണ് സര്‍ക്കാര്‍ വിറ്റഴിക്കന്‍ ഒരുങ്ങുന്നത്. കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ,  ഭാരത് എര്‍ത്ത് മൂവേഴ്‌സ്,  സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ,  ലിസ്റ്റ് ചെയ്യാത്ത കമ്പനിയായ സിമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയവയുടെ ഓഹരികളാകും വിറ്റഴിക്കുക.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിഹിതം 49 ശതമാനത്തിന് താഴെയാക്കി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.  അതേസമയം, ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ 100 ശതമാനം ഓഹരിയും വില്‍ക്കും. സര്‍ട്ടിഫിക്കേഷന്‍ എന്‍ജിനിയേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്, സ്‌കൂട്ടേഴ്‌സ് ഇന്ത്യ ലിമിറ്റഡ് എന്നീ ലിസ്റ്റ് ചെയ്യാത്ത കമ്പനികളും സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ ലിസ്റ്റിലുണ്ട്

You must be logged in to post a comment Login