30 കോടി രൂപ ചെലവില്‍ മോദിയെ ആദരിച്ച് കൂറ്റന്‍ ക്ഷേത്രം; ശിലാസ്ഥാപന ചടങ്ങ് ഈ മാസം 23ന്

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ച് യുപിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. 30 കോടി രൂപ ചെലവിലാണ് ക്ഷേത്ര നിര്‍മ്മാണം പുരോഗമിക്കുന്നു. മീററ്റിലെ സര്‍ധാന മേഖലയിലാണ് മോദിക്കായി ക്ഷേത്രം ഉയരുന്നത്. 100 അടി ഉയരത്തില്‍ സ്ഥാപിക്കുന്ന മോദിയുടെ പ്രതിമയാണ് ക്ഷേത്രത്തിലെ മുഖ്യ ആകര്‍ഷണം. ഭൂമിപൂജയും ശിലയിടല്‍ ചടങ്ങും ഈ മാസം 23ന് നടക്കും.

മോദിയുടെ അനുയായിയും ജലസേചന വകുപ്പ് മുന്‍ എഞ്ചിനീയറുമായ ജെ.പി.സിങ് ആണ് ക്ഷേത്ര നിര്‍മാണം പ്രഖ്യാപിച്ചത്. ശിലാസ്ഥാപനത്തിന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രണ്ടുവര്‍ഷത്തിനകം ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും ജെ.പി.സിങ് പറഞ്ഞു.

You must be logged in to post a comment Login