35 കിലോമീറ്റര്‍ മൈലേജുളള പുതിയ ഓള്‍ട്ടോ വരുന്നു

സുസുകി മോട്ടോഴ്‌സിന്റെ പുതിയ ഓള്‍ട്ടോ വിപണിപ്രവേശനത്തിന് തയ്യാറെടുക്കുന്നു. 35 കിലോ മീറ്റര്‍ മൈലേജുള്ള ആള്‍ട്ടോ  ഇക്കോ യാണ് വിപ്ലവകരമായ പ്രത്യേകതയുമായി എത്തുന്നത്. ടോക്കിയോ മോട്ടോര്‍ ഷോയില്‍ സുസുകി മോട്ടോഴ്‌സ് ചെയര്‍മാനും സിഇഒയുമായ ഒസാമ സുസുകിയാണ് പുതിയ അവതാരത്തെക്കുറിച്ച് വ്യക്തമാക്കിയത്.


പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുളളത്. ഇഎന്‍ഇ ചാര്‍ജ്, എന്‍ജിന്‍ ഓട്ടോ സ്‌റ്റോപ് സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവ പുതിയ കാറിന്റെ പ്രത്യേകതയാണ്. കാറിന്റെ ആര്‍ 06എ മോഡല്‍ എന്‍ജിനൊപ്പം ഒരു ഇലക്ട്രിക് മോട്ടോറും ലിതിയം ബാറ്ററിയുമുണ്ട്. ഇതു നിമിത്തം എന്‍ജിന് കൂടുതല്‍ പവര്‍ കിട്ടുന്നു. കാറിലെ ഇലക്ട്രിക് സംവിധാനങ്ങള്‍ ഈ ബാറ്ററിയിലെ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ എന്‍ജിന് മികച്ച കംപ്രഷന്‍ അനുപാതവും വര്‍ദ്ധിച്ച ഊര്‍ജ ശേഷിയും ലഭിക്കുന്നു.

തല്‍ക്കാലം ജപ്പാന്‍ റോഡുകളില്‍ മാത്രമാവും  ഓള്‍ട്ടോ  ഇക്കോ ഓടുക. വൈകാതെ ഇന്ത്യന്‍ വിപണിയിലും ഇകോയെ പ്രതീക്ഷിക്കാമെന്നും ഒസാമ പറഞ്ഞു.

You must be logged in to post a comment Login