മോഡി വഡോദരയില്‍ പത്രിക സമര്‍പ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോദി, വഡോദര മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു. റോഡ് ഷോ നടത്തിയാണ് പത്രികസമര്‍പ്പിക്കാനായി മോദിയും സംഘവും എത്തിയത്. വഡോദരയില്‍ കോണ്‍ഗ്രസ് നേതാവ് മധുസുതന്‍ മിസ്ത്രിയാണ് മോദിയുടെ പ്രധാന എതിരാളി. വഡോദര കൂടാതെ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നും മോദി ലോക്‌സഭയിലേക്ക് മത്സരിക്കുന്നുണ്ട്. ഇവിടെ എഎപി നേതാവ് അരവിന്ദ് കേജരിവാളടക്കമുള്ളവരാണ് മോദിയുടെ എതിരാളികള്‍.

You must be logged in to post a comment Login