4ജി കവറേജ് വര്‍ധിപ്പിക്കല്‍; ജിയോ 45,000 കോടി നിക്ഷേപിക്കുന്നു

 

reliance-jio-

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 4ജിയുടെ കവറേജ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റിലയന്‍സ് ജിയോ 45,000 കോടി രൂപ നിക്ഷേപിക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ ടവറുകളും രാജ്യത്ത് സ്ഥാപിക്കും. ടെലികോം മന്ത്രി മനോജ് സിന്‍ഹയുമായുള്ള കൂടികാഴ്ചയിലണ് ജിയോ ഇക്കാര്യമറിയിച്ചെതന്നാണ് ലഭിക്കുന്ന വിവരം.

അടുത്ത ആറു മാസത്തിനുള്ളില്‍ ജിയോ 45,000 കോടി നിക്ഷേപിക്കും. നാലു വര്‍ഷത്തിനകം 1 ലക്ഷം കോടിയാണ് ജിയോ നടത്താന്‍ ഉദ്ദേശിക്കുന്ന നിക്ഷേപം. ലഭിക്കുന്ന വിവരമനുസരിച്ച് 1.6 ലക്ഷം കോടി രൂപ ഇപ്പോള്‍ തന്നെ 2.82 ലക്ഷം ബേസ് സ്‌റ്റേഷനുകളില്‍ സ്ഥാപിക്കുന്നതിനായി നിക്ഷേപിച്ചു കഴിഞ്ഞു. ഇന്ത്യയിലെ 18,000ത്തോളം നഗരങ്ങളിലും 2 ലക്ഷം ഗ്രാമങ്ങളിലുമാണ് ഇതിലൂടെ ജിയോയുടെ കവറേജ് ലഭിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ജിയോ  പ്രതികരിച്ചിട്ടില്ല.

You must be logged in to post a comment Login