4ജി സ്‌മാര്‍ട്ട്‌ഫോണ്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍  വോഡഫോണ്‍-സാംസങ്‌ സഹകരണം

കൊച്ചി: പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ പ്രമുഖ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ്‌ നിര്‍മ്മാതാക്കളായ സാംസങുമായി സഹകരിച്ച്‌ കാഷ്‌ബാക്ക്‌ ഓഫറുകളിലൂടെ മിതമായ വിലയില്‍ സാംസങിന്റെ തെരഞ്ഞെടുക്കപ്പെട്ട ശ്രേണിയിലെ 4ജി സ്‌മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാക്കും. നിലവിലെ വോഡഫോണ്‍ വരിക്കാര്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഇനി സാംസങിന്റെ ഗാലക്‌സി ജെ2 പ്രോ, ഗാലക്‌സി ജെ7 നെക്‌സ്റ്റ്‌ അല്ലെങ്കില്‍ ഗാലക്‌സി ജെ7 മാക്‌സ്റ്റോ എന്നിവയില്‍ ഏതു 4ജി സ്‌മാര്‍ട്ട്‌ഫോണും 1500 രൂപയുടെ കാഷ്‌ബാക്ക്‌ ഓഫറിലൂടെ സ്വന്തമാക്കാം.

ഓഫര്‍ ലഭിക്കാനായി വോഡഫോണ്‍ പ്രീപെയ്‌ഡ്‌ വരിക്കാര്‍ 24 മാസത്തേക്ക്‌ 198 രൂപയ്‌ക്കു റീചാര്‍ജ്‌ ചെയ്‌താല്‍ മതി. ഇതോടൊപ്പം ദിവസവും ഒരു ജിബി ഡാറ്റയും, പരിധിയില്ലാത്ത വോയ്‌സ്‌ കോളുകളും സൗജന്യമായി ലഭിക്കും (വരിക്കാര്‍ക്ക്‌ മാസം 198 രൂപ വരുന്ന ഏതു റീചാര്‍ജും തെരഞ്ഞെടുക്കാം). പോസ്റ്റ്‌പെയ്‌ഡ്‌ വരിക്കാര്‍ വോഡഫോണിന്റെ ആകര്‍ഷകമായ ഏതെങ്കിലും റെഡ്‌ പ്ലാന്‍ തെരഞ്ഞെടുത്താല്‍ മതി. ആദ്യ 12 മാസം പൂര്‍ത്തിയാകുമ്പോള്‍ ഉപഭോക്താവിന്‌ 600 രൂപയും അടുത്ത 12 മാസം കൂടി കഴിയുമ്പോള്‍ 900 രൂപയും കാഷ്‌ബാക്ക്‌ ഓഫറായി ലഭിക്കും അങ്ങനെ മൊത്തം 1500 രൂപയുടെ കാഷ്‌ബാക്ക്‌ ഓഫര്‍ ലഭിക്കും.

വോഡഫോണ്‍ എം-പെസ വാലറ്റിലൂടെയായിരിക്കും പണം തിരികെ ലഭിക്കുക.
സാംസങിന്റെ ഏറെ പ്രചാരമുള്ള 4ജി സ്‌മാര്‍ട്ട്‌ഫോണുകളില്‍ വോഡഫോണിന്റെ സൂപ്പര്‍നെറ്റ്‌ 4ജി ഡാറ്റ ആസ്വദിക്കാന്‍ ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും ഈ സഹകരണത്തിലൂടെ വിവിധ വിലകളിലുള്ള 4ജി സ്‌മാര്‍ട്ട്‌ഫോണുകളില്‍ കാഷ്‌ബാക്ക്‌ ഓഫര്‍ ലഭ്യമാക്കുകയാണെന്നും ഇതിലൂടെ ഡാറ്റയും 4ജിയും ജനകീയമാക്കുകയാണ്‌ ലക്ഷ്യമെന്നും സാംസങുമായുള്ള സഹകരണം കൂടുതല്‍ പേര്‍ സ്‌മാര്‍ട്ട്‌ഫോണുകളിലേക്കും മികച്ച വോയ്‌സ്‌, ഡാറ്റ അനുഭവങ്ങളിലേക്കും മാറുന്നതിനും പ്രോല്‍സാഹനമാകുമെന്നും വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ അവ്‌നീഷ്‌ ഖോസ്‌ല പറഞ്ഞു.

പ്രചാരമുള്ള ഗാലക്‌സി ജെ സീരിസ്‌ മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന വോഡഫോണുമായുള്ള സഹകരണത്തിലൂടെ ഉപഭോക്തൃ അനുഭവം വര്‍ധിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇന്ന്‌ ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ മൂന്നാമത്തെ സ്‌മാര്‍ട്ട്‌ഫോണും ഗാലക്‌സി ജെ സീരിസിലുള്ളതാണെന്നും മേക്ക്‌ ഫോര്‍ ഇന്ത്യയുടെ ഭാഗമായി വികസിപ്പിച്ചുട്ടുള്ള ഉപഭോക്തൃ കേന്ദ്രീകൃത സ്‌മാര്‍ട്ട്‌ഫോണുകളാണ്‌ ഇവയെന്നും സാംസങ്‌ ഇന്ത്യ ചീഫ്‌ മാര്‍ക്കറ്റിങ്‌ ഓഫീസര്‍ രഞ്‌ജീവ്‌ജിത്‌ സിങ്‌ പറഞ്ഞു.

You must be logged in to post a comment Login