450 കോടിരൂപ ചെലവില്‍ ഗവേഷണ കേന്ദ്രവുമായി ഹീറോ മോട്ടോര്‍ കോര്‍പ്പ് ലിമിറ്റഡ്

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോ ട്ടോര്‍ കോര്‍പ്പ് ലിമിറ്റഡ് 450 കോടി രൂപ ചെലവില്‍ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു. ജയ്പൂരിന് സമീപം കുക്കാസില്‍ നിര്‍മ്മിക്കുന്ന ഈ കേന്ദ്രത്തിന് ഹീറോ സെന്റ ര്‍ ഓഫ് ഗ്ലോബല്‍ ഇന്നൊവേഷന്‍ ആന്റ് റിസര്‍ച്ച് ആന്റ് ഡിസൈന്‍ എന്നാണ് പേര്. ക മ്പനിയുടെ ഭാവിയില്‍ ഇറങ്ങാനിരിക്കുന്ന മോഡലുകള്‍ക്ക് വേണ്ട പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഇവിടെയാവും ഉരുത്തിരിയുക. വാഹന വ്യവസായ രംഗത്ത് ആര്‍ ആന്റ് ഡി മേഖലയിലെ സുപ്രധാന നിക്ഷേപങ്ങളിലൊന്നാണിത്.

 

 


‘തികച്ചും ആഗോള നിലവാരത്തിലുള്ള ഒരു ഗവേഷണ കേന്ദ്രമാണ് ഞങ്ങളുടെ ലക്ഷ്യം. 3000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ സ്ഥാപനം 2015 ആദ്യ പാദത്തില്‍ പ്രവര്‍ത്തന സ ജ്ജമാകും;’ ഹീറോ മോട്ടോര്‍ കോര്‍പ്പ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പവന്‍ മുഞ്ജാല്‍ പറഞ്ഞു.

നിലവില്‍ 400 സാങ്കേതിക വിദഗ്ധരടങ്ങിയ ഗവേഷണ സംഘമാണ് ഹീറോ മോട്ടോര്‍ കോര്‍പ്പിനുള്ളത്. ഗുര്‍ഗാവിലും ദാരുഹേരയിലുമാണ് കമ്പനിക്ക് ഇപ്പോള്‍ ആര്‍ ആന്റ് ഡി സെന്ററുകള്‍ ഉള്ളത്. 2020ഓടെ വിവിധ വന്‍കരകളിലായി 20 നിര്‍മാണ പ്ലാന്റുകളും കമ്പ നി ലക്ഷ്യമിടുന്നു.

You must be logged in to post a comment Login