4,699 രൂപയുടെ വീഡിയോകോണ്‍ എ24 വരുന്നു

വീഡിയോകോണില്‍ നിന്ന് പുതിയൊരു മോഡല്‍ സ്മാര്‍ട്ട് ഫോണ്‍ വരുന്നു.4,699 രൂപയുടെ വീഡിയോകോണ്‍ എ24 എന്ന ബഡ്ജറ്റ് ഫോണാണ് വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നത്.4 ഇഞ്ച് ഡബ്യൂവിജിഎ ടച്ച് സ്‌ക്രീനാണ് ഫോണിന്റെ പ്രധാന പ്രത്യേകത.1.2 ജിഎച്ച്ഇസഡ് ഡ്യൂവല്‍ കോഡ് കോര്‍ പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.
vediocon-a24

പിന്‍ കാമറ 3.2 മെഗാ പിക്‌സലും മുന്‍ കാമറ 0.3 മെഗാ പിക്‌സലിന്റേതുമാണ്.ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ടെക്‌നോളജിയാണ് എ24ല്‍ ഉളളത്.ഗെയിംസ്,മെയില്‍,ബ്ലൂടൂത്ത്,വൈ ഫൈ,ജിപിആര്‍എസ് എന്നീ സൗകര്യങ്ങളും ഇതില്‍ ലഭ്യമാകും.

 

 

You must be logged in to post a comment Login