സാമന്ത ബിക്കിനിയിട്ടു;സിദ്ധാര്‍ത്ഥ് പിണങ്ങി

ചെന്നൈ : കേരളത്തിലെയും തമിഴ് നാട്ടിലെയും തിയറ്ററുകളില്‍ വിജയകരമായ പ്രദര്‍ശനം തുടരുന്ന ഒരു ചിത്രമാണ് സൂര്യ നായകനായ അന്‍ജാന്‍ .യുവ നായികമാരില്‍ ശ്രദ്ധേയയായിക്കൊണ്ടിരിക്കുന്ന സാമന്തയാണ് ചിത്രത്തില്‍ സൂര്യയുടെ നായിക .തന്റെ മുന്‍ ചിത്രങ്ങളില്‍ ഒന്നും ഇല്ലാത്ത വിധം ഗ്ലാമര്‍ പ്രദര്‍ശനമാണ് നടി ഈ ചിത്രത്തില്‍ കാണിച്ചിരിയ്ക്കുന്നത്.

ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വന്നപ്പോള്‍ തന്നെ   പ്രേഷകരും ആരാധകരും ഒരു പോലെ ഞെട്ടിയിരുന്നു.ബിക്കിനിയിട്ട് കൊണ്ട് കടല്‍ത്തീരത്ത് കൂടി ഓടി വരുന്ന നടിയുടെ ചിത്രങ്ങളാണ് ആദ്യം പുറത്തു വിട്ടത്.ഇപ്പോഴും ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.കഥാപാത്രത്തിനു വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്ന് എല്ലാ നായികമാരും പറയുന്നത് പോലെ സാമന്തയും പറഞ്ഞേക്കാം എന്നാല്‍ സാമന്തയുടെ ഈ നടപടി ഒട്ടും ഇഷ്ടപ്പെടാത്ത ഒരാള്‍ സിനിമ ലോകത്ത് ഉണ്ട്.

വേറാരുമല്ല സമന്തയുടെ അടുപ്പക്കാരനും പ്രശസ്ത തമിഴ് തെലുങ്ക് നടനുമായ സിദ്ധാര്‍ത് .എന്തായാലും സാമന്തയുടെ ബിക്കിനി അവതാരത്തില്‍ സിദ്ധാര്‍ത് പിണങ്ങി എന്നാണ് തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത് .അത് സിദ്ധാര്‍ത് നടിയോട് തുറന്നു പറഞ്ഞു എന്നും വാര്‍ത്തകള്‍ ഉണ്ട്.കൂടാതെ സാമന്ത നായികയായ പുതിയ തെലുങ്ക് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതും സിദ്ധാര്‍ത്തിന്റെ പിണക്കത്തിന് കാരണമായിട്ടുണ്ട് എന്നും പറയപ്പെടുന്നു ബോയ്‌സ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സിദ്ധാര്‍ത് ഇപ്പോള്‍ അറിയപ്പെടുന്ന ഒരു താരമാണ് .തന്റെ ചിത്രങ്ങളില്‍ ഗ്ലാമറിന്റെ അതിപ്രസരം പാടില്ല എന്നൊരു വാശിയും താരത്തിന് ഉണ്ട് അപ്പോഴാണ് സ്വന്തം കാമുകി തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്.

 

You must be logged in to post a comment Login