ആത്മഹത്യ ചെയ്യാനും ഇഷ്ടസ്ഥലം സ്വിറ്റ്‌സര്‍ലന്റ്

ലണ്ടന്‍: ജീവിതനൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നവര്‍ തെരഞ്ഞെടുക്കുന്ന സ്ഥലം സ്വിറ്റ്‌സര്‍ലന്റ് ആണ്.വിനോദസഞ്ചാര കാര്യത്തില്‍ ലോകത്ത് തന്നെ ഏറെ പ്രശസ്തമായ സ്വിറ്റ്‌സര്‍ലന്റില്‍ ‘ആത്മഹത്യാ ടൂറിസം’ ലാക്കാക്കി എത്തുന്നവര്‍ ഇരട്ടിയായതായാണ് റിപ്പോര്‍ട്ട്.ജര്‍മ്മന്‍കാരും ബ്രിട്ടീഷുകാരും ആത്മഹത്യ ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന പ്രധാന ഇടങ്ങളില്‍ ഒന്നായി മാറിയ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആത്മഹത്യാ ടൂറിസ്റ്റുകളുടെ എണ്ണം 2009 നും 2012 നും ഇടയില്‍ രണ്ടു മടങ്ങായിട്ടാണ് കൂടിയത്.

പല രാജ്യങ്ങളും ആത്മഹത്യയെ സഹായിക്കുന്നത് കര്‍ശനമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കെ സ്വിറ്റ്‌സര്‍ലന്റില്‍ ഇക്കാര്യത്തില്‍ സഹായിക്കുന്ന സംഘടനകള്‍ പോലുമുണ്ട്. മരിക്കാന്‍ അവകാശം നല്‍കുന്ന ആറിലധികം സംഘടനകള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലുണ്ട്. ഇതില്‍ നാലെണ്ണവും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സഹായം നല്‍കുന്നത്.
ഞരമ്പ്‌രോഗമുള്ളവര്‍, പാരാലിസിസ് വന്നവര്‍, പാര്‍ക്കിന്‍സണ്‍, മറ്റ് മാറാരോഗമുള്ളവര്‍ എന്നിവരാണ് കേസില്‍ പകുതിയും. കൂടുതലും ബ്രിട്ടനിലും ജര്‍മ്മനിയില്‍ നിന്നള്ളവരുമാണ്. ആത്മഹത്യ ടൂറിസ്റ്റുകള്‍ കൂടുതലും ഇതിനായി തെരഞ്ഞെടുക്കുന്നത് സൂറിച്ചാണ്.

31 വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 2008 നും 2012 നും ഇടയില്‍ മരിക്കാനായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തിയിരുന്നു. ഇതില്‍ ജര്‍മ്മനിയില്‍ നിന്നും 268 പേരുണ്ടായിരുന്നു. യുകെയില്‍ നിന്നും 126, എന്നിവരായിരുന്നു ഇതില്‍ മൂന്നില്‍ രണ്ടും. ഫ്രാന്‍സ് (66), ഇറ്റലി (44), അമേരിക്ക (21), ഓസ്ട്രിയ (14), കാനഡ (12), സ്‌പെയിന്‍, ഇസ്രായേല്‍ (എട്ട് വീതം) എന്നിങ്ങനെയാണ് മരിക്കാനെത്തിയവരുടെ കണക്കുകള്‍.ആത്മഹത്യാടൂറിസത്തിന് എത്തിയവരില്‍ 23 നും 97 നും ഇടയില്‍ പ്രായക്കാരാണ്. ശരാശരി പ്രായം 69 വയസ്സ്. ആത്മഹത്യ ചെയ്തതില്‍ 58 ശതമാനവും സ്ത്രീകളായിരുന്നു. ഇന്ത്യയില്‍ നിന്നും ഒരാള്‍ 2011 ല്‍ സ്വിറ്റ്‌സര്‍ലന്റില്‍ എത്തി.

You must be logged in to post a comment Login