500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍!

phone copy
500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍. ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി ചരിത്രം സൃഷ്ടിക്കുവാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ കമ്പനിയായ ‘റിങിംഗ് ബെല്‍ ‘. ഫ്രീഡം 251 എന്നാണ് പുതിയ കാല്‍വയ്പിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ ഡിഫന്‍സ് മിനിസ്റ്റര്‍ മനോഹര്‍ പരിക്കര്‍ സ്മാര്‍ട്ട് ഫോണ്‍ പ്രകാശനം ചെയ്യും.

നിലവില്‍ ഒരു മികച്ച സ്മാര്‍ട്ട് ഫോണ്‍ വാങ്ങണമെങ്കില്‍ 5000 രൂപ വരെ ചെലവഴിക്കേണ്ട സാഹചര്യമാണ്. 500 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ വിപണിയില്‍ ഒരു കുതിച്ചുകയറ്റം നടത്താനാവുമെന്ന വിശ്വാസത്തിലാണ് കമ്പനി.

പ്രധാന മന്ത്രിയുടെ കണക്ട് ഇന്ത്യ എന്ന ആശയമാണ് നിര്‍മ്മാണത്തിന് പിന്നിലെ പ്രചോദനമെന്ന് കമ്പനി പറഞ്ഞു. ഇതു വഴി ഇന്ത്യയിലെ സാധാരണക്കാര്‍ക്കും ഇനി സ്മാര്‍ട്ട് ഫോണിന്റെയും ഇന്റര്‍ നെറ്റിന്റെയും സാധ്യതകള്‍ ഉപയോഗപ്പെടുത്താനുകുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ഗവണ്‍മെന്റ് മുന്‍കൈയെടുത്ത് 2011ല്‍ പുറത്തിറക്കിയ ആകാഷ് ടാബിനെ ഓര്‍മ്മിപ്പിക്കുന്നതാണ് പുതിയ ഉല്പന്നം. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച ടാബ് 3000 രൂപയ്ക്കാണ് അന്ന് വിറ്റിരുന്നത്. ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും മികച്ച പിന്തുണയാണ് കമ്പനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

You must be logged in to post a comment Login