500-ലേറെ ദേവാലയങ്ങളിലെ ലൈവ് ദര്‍ശനവുമായി എംടിഎസ്

കൊച്ചി: ഇന്ത്യയിലെവിടെയിരുന്നും രാജ്യത്തെ 500-ലേറെ വരുന്ന വിവിധ മത ദേവാലയങ്ങളിലെ ദര്‍ശനം ഇന്റര്‍നെറ്റിലൂടെ ലൈവായി സാധ്യമാക്കുന്ന സേവനത്തിന് പ്രമുഖ ടെലികോം കമ്പനിയായ എംടിഎസിന്റെ ഇന്റര്‍നെറ്റ് സേവന ബ്രാന്‍ഡായ എംബ്ലേസ് തുടക്കം കുറിച്ചു. ഷെമാരൂ എന്റര്‍ടെയ്ന്‍മെന്റ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഐഡിവൈന്‍ എന്നു പേരിട്ടിരിക്കുന്ന ഈ വിശുദ്ധ സേവനവുമായി എംടിഎസ് രംഗത്തു വന്നരിക്കുന്നത്.

 

ഷിര്‍ദി സായി ബാബ, ഇസ്‌കോണ്‍ ക്ഷേത്രം, ഹാജി അലി, അജ്മീര്‍ ഷെറീഫ്, ബംഗ്ലാ സാഹിബ്, ഷീഷ് ഗനി ഗുരുദ്വാര, ഇന്‍ഫന്റ് ജീസസ് പള്ളി തുടങ്ങിയ 500-ലേറെ വരുന്ന ദേവാലയങ്ങളിലെ ദര്‍ശനമാണ് ഐഡിവൈനിലൂടെ എംടിഎസ് ലഭ്യമാക്കിയിരിക്കുന്നത്. ദര്‍ശനത്തിനു പുറമെ ഈ ദേവാലയങ്ങളിലെ ആരതി, ശബ്ദ്, ഹംദ്, കുര്‍ബാന തുടങ്ങിയ വിശേഷ വേളകളും ലൈവായി നല്‍കും. ദിവസ, മാസ, ത്രൈമാസ വാടകകള്‍ നല്‍കിയാല്‍ എംടിഎസ് വരിക്കാര്‍ക്ക് ഈ സേവനം ലഭ്യമാക്കാം. യഥാക്രമം 10, 99, 199 രൂപ എന്നിങ്ങനെയാണ് വാടകനിരക്കുകള്‍.

യാത്രാസമയവും യാത്രാച്ചെലവും ഒഴിവാക്കിക്കൊണ്ട് ദര്‍ശനം നടത്താമെന്നതാണ് ഈ സേവനത്തിന്റെ സൗകര്യമെന്നും എംടിഎസ് ഇന്റര്‍നെറ്റ് സേവനവരിക്കാര്‍ക്ക് www.divineindia.com/mts എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഈ സേവനം ആക്റ്റിവേറ്റ് ചെയ്യാനാകുമെന്നും എംടിഎസ് ഇന്ത്യയുടെ ഡേറ്റാ, സ്മാര്‍ട്‌ഫോണ്‍ ബിസിനസ് തലവന്‍ സന്ദീപ് യാദവ് പറഞ്ഞു. ദൈവീകമായ ഇത്തരമൊരു ഉദ്യമത്തിനായി എംടിഎസുമായി സഹകരിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ഷെമാരൂ എന്റര്‍ടെയ്ന്‍മെന്റ് ഡയറക്ടര്‍ ജയ് മാരൂ പറഞ്ഞു.

You must be logged in to post a comment Login