6 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് മാത്രം എസ്ബിഐയുടെ വാഹന വായ്പ

കൊച്ചി: ആറു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് കാര്‍ ലോണ്‍ നല്‍കേണ്ടെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) തീരുമാനിച്ചു.വാഹന വായ്പകള്‍ വന്‍തോതില്‍ കിട്ടാക്കടമായി മാറുന്നത് കണക്കിലെടുത്താണ് ഉപഭോക്താക്കളുടെ യോഗ്യതാ മാനദണ്ഡങ്ങളില്‍ എസ്.ബി.ഐ മാറ്റം വരുത്തിയതെന്ന് റിപ്പോര്‍ട്ട്.ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ബാങ്കിന്റെ വിവിധ ശാഖകളില്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

sbi

നേരത്തെ 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനമായിരുന്നു കാര്‍ ലോണ്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡം. പുതിയ നിബന്ധന തിങ്കളാഴ്ച നിലവില്‍ വരുമെന്നാണ് സൂചന.സാമ്പത്തിക മേഖല കടുത്ത തളര്‍ച്ചയിലേക്ക് നീങ്ങുന്നതിനാല്‍ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ കിട്ടാക്കടം വന്‍തോതില്‍ ഉയരുന്നതാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത്.എസ്.ബി.ഐയുടെ അറ്റ നിഷ്ക്രിയ ആസ്തി 61 അടിസ്ഥാന പോയിന്റുകള്‍ ഉയര്‍ന്ന് 2.83 ശതമാനവും മൊത്തം നിഷ്ക്രിയ ആസ്തി 57 അടിസ്ഥാന പോയിന്റുകള്‍ ഉയര്‍ന്ന് 5.56 ശതമാനവും ആയിരുന്നു.

ഭവന, വിദ്യാഭ്യാസ വായ്പകളുടെ വിതരണത്തിലും വരും ദിവസങ്ങളില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ എസ്.ബി.ഐ ആലോചിക്കുകയാണ്. മറ്റ് സ്വകാര്യ ബാങ്കുകളെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ വായ്പകളുടെ പലിശ ഉയര്‍ത്തിയിരുന്നു.

You must be logged in to post a comment Login