6.14 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് നഷ്ടപരിഹാരം നല്‍കും

സ്വകാര്യ വിവരങ്ങള്‍ പരസ്യത്തിന് വേണ്ടി ഉപയോഗിച്ചെന്ന കുറ്റത്തില്‍ 6.14 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ കോടതി വിധി.വിധിയനുസരിച്ച് ഓരോരുത്തര്‍ക്കും 15 ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കണം.15 കോടിയിലേറെ ഉപഭോക്താക്കളുടെ പേരുകളും അവരുടെ വിവരങ്ങളും പരസ്യത്തിനായി ഫേസ്ബുക്ക് അനുമതിയില്ലാതെ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ചവര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക.
FACEBOOKJJJJJJ
2011ല്‍ അഞ്ച് പേരാണ് തങ്ങളുടെ അനുമതിയില്ലാതെ വിവരങ്ങള്‍ ഫേസ്ബുക്ക് പരസ്യത്തിനായി ഉപയോഗിച്ചെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്.15 കോടി പേരുടെ വിവരങ്ങള്‍ ഉപയോഗിച്ച് പരസ്യം ചെയ്തതിലൂടെ 7.3 കോടി ഡോളറെങ്കിലും ഫേസ്ബുക്ക് നേടിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഫേസ്ബുക്ക് തയ്യാറായിട്ടില്ല.

You must be logged in to post a comment Login