69 ൻ്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി; ആഘോഷമാക്കാൻ ബിജെപി

 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 69-ാം ജന്മദിനം. ഇന്നത്തെ ദിനം അമ്മയോടൊപ്പം ചെലവഴിക്കാൻ നരേന്ദ്ര മോദി അഹമ്മദാബാദിൽ എത്തി. ഗുജറാത്ത് സര്‍ക്കാര്‍ സര്‍ദാര്‍ സരോവര്‍ ഡാമിൽ സംഘടിപ്പിക്കുന്ന നമാമി ദേവി നര്‍മ്മദാ മഹോത്സവത്തിലും മോദി പങ്കെടുക്കും. ഇന്നലെ അഹമ്മദാബാദിൽ സംഘടിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.

ഇന്ന് 11 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. നരേന്ദ്ര മോദിയുടെ ജന്മദിനം സേവാ സപ്ത എന്ന സേവന പരിപാടിയിലൂടെ ബിജെപി ആഘോഷിക്കുകയാണ്. ഇതിന് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി എയിംസ് ആശുപത്രിയിൽ നടന്ന ശൂചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. നേതൃപരിശോധന ക്യാമ്പുകള്‍, രക്തദാനം തുടങ്ങിയവയും നടത്താൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് ആശംസകളുമായി മുതിർന്ന നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

ലോക ശ്രദ്ധയാകർഷിച്ച നേതാവിന് പിറന്നാൾ ആശംസകൾ നേരുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ഇച്ഛാശക്തി, നേതൃത്വംഗുണം, കഠിനാധ്വാനം എന്നിവയാണ് നരേന്ദ്ര മോദിയെ ലോകപ്രിയ നേതാവാക്കിയതെന്ന് അമിത് ഷാ വ്യക്തമാക്കി.

ഇന്ത്യയെ ഉയർച്ചയുടെ പടവുകളിലേക്ക് എത്തിച്ചത് മോദിയുടെ നേതൃത്വപാഠവമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കുറിച്ചു. ആയുരാരോഗ്യ സൗഖ്യം നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login